പ​​​ഴ​​​യ​​​ങ്ങാ​​​ടി: കോ​​​ൺ​​​ഗ്ര​​​സ് നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള പ​​​യ്യ​​​ന്നൂ​​​ർ കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​വ് എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ സൊ​​​സൈ​​​റ്റി​​​ക്കു കീ​​​ഴി​​​ലെ മാ​​​ടാ​​​യി കോ​​​ള​​​ജി​​​ൽ സി​​​പി​​​എം നേ​​​താ​​​വി​​​നെ നി​​​യ​​​മി​​​ക്കാ​​​ൻ നീ​​​ക്കം ന​​​ട​​​ക്കു​​​ന്നു​​​വെ​​​ന്ന ആ​​​രോ​​​പ​​​ണം ഉ​​​യ​​​രു​​​ന്ന​​​തി​​​നി​​​ടെ കോ​​​ള​​​ജി​​​ലെ​​​ത്തി​​​യ സൊ​​​സൈ​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ എം.​​​കെ. രാ​​​ഘ​​​വ​​​ൻ എം​​​പി​​​യെ ഒ​​​രു വി​​​ഭാ​​​ഗം കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ത​​​ട​​​ഞ്ഞു. ഇ​​​തേ തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ വാ​​​ക്കേ​​​റ്റം സം​​​ഘ​​​ർ​​​ഷ​​​ത്തോ​​​ള​​​മെ​​​ത്തി. പോ​​​ലീ​​​സ് സ്ഥ​​​ല​​​ത്തെ​​​ത്തി​​​യാ​​​ണ് സം​​​ഘ​​​ർ​​​ഷാ​​​വ​​​സ്ഥ ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ത്.


ഇ​​​ന്ന​​​ലെ കോ​​​ള​​​ജി​​​ൽ ഇ​​​ന്‍റ​​​ർ​​​വ്യു ന​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ എം​​​പി​​​യെ ഒ​​​രു വി​​​ഭാ​​​ഗം കോ​​​ൺ​​​ഗ്ര​​​സു​​​കാ​​​ർ ത​​​ട​​​ഞ്ഞ​​​ത്.

മു​​​ൻ എ​​​സ്എ​​​ഫ്ഐ നേ​​​താ​​​വും സി​​​പി​​​എം നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള കു​​​ഞ്ഞി​​​മം​​​ഗ​​​ലം സ​​​ർ​​​വീ​​​സ് സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കി​​​ലെ മു​​​ൻ ജീ​​​വ​​​ന​​​ക്കാ​​​ര​​​നു​​​മാ​​​യ എം.​​​കെ. ധ​​​നേ​​​ഷി​​​ന് കോ​​​ള​​​ജി​​​ൽ ജോ​​​ലി ന​​​ൽ​​​കാ​​​ൻ നീ​​​ക്കം ന​​​ട​​​ക്കു​​​ന്ന​​​താ​​​യാ​​​ണ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ആ​​​രോ​​​പ​​​ണം.