തൃ​​​​​ശൂ​​​​​ർ: മ​​​​​ഹാ​​​​​ക​​​​​വി പി. ​​​​​കു​​​​​ഞ്ഞി​​​​​രാ​​​​​മ​​​​​ൻ​​​​​നാ​​​​​യ​​​​​രു​​​​​ടെ സ്മ​​​​​ര​​​​​ണ​​​​​യ്ക്കാ​​​​​യി ചെ​​​​​റു​​​​​തു​​​​​രു​​​​​ത്തി ക​​​​​ഥ​​​​​ക​​​​​ളി സ്കൂ​​​​​ൾ ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ ക​​​​​ഥ​​​​​ക​​​​​ളി​​​​​രം​​​​​ഗ​​​​​ത്തെ സ​​​​​മ​​​​​ഗ്ര​​​​​സം​​​​​ഭാ​​​​​വ​​​​​ന​​​​​യ്ക്കു​​​​​ള്ള ക​​​​​ളി​​​​​യ​​​​​ച്ഛ​​​​​ൻ പു​​​​​ര​​​​​സ്കാ​​​​​രം ക​​​​​ഥ​​​​​ക​​​​​ളി​​​​​ന​​​​​ട​​​​​ൻ ക​​​​​ലാ​​​​​മ​​​​​ണ്ഡ​​​​​ലം എം.​​​​​പി.​​​​​എ​​​​​സ്. ന​​​​​മ്പൂ​​​​​തി​​​​​രി​​​​​ക്കും ന​​​​​വ​​​​​ജീ​​​​​വ​​​​​ൻ പു​​​​​ര​​​​​സ്കാ​​​​​രം മു​​​​​തി​​​​​ർ​​​​​ന്ന മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​നാ​​​​​യ എം.​​​​​പി. സു​​​​​രേ​​​​​ന്ദ്ര​​​​​നും സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കു​​​​​മെ​​​​​ന്നു ക​​​​​ഥ​​​​​ക​​​​​ളി സ്കൂ​​​​​ൾ ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ ക​​​​​ലാ​​​​​മ​​​​​ണ്ഡ​​​​​ലം ഗോ​​​​​പാ​​​​​ല​​​​​കൃ​​​​​ഷ്ണ​​​​​ൻ പ​​​​​ത്ര​​​​​സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ പ​​​​​റ​​​​​ഞ്ഞു.

15,000 രൂ​​​​​പ​​​​​യും ക​​​​​ഥ​​​​​ക​​​​​ളി​​​​​രൂ​​​​​പ​​​​​ശി​​​​​ല്പ​​​​​വും പ്ര​​​​​ശ​​​​​സ്തി​​​​​പ​​​​​ത്ര​​​​​വും ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ന്ന പു​​​​​ര​​​​​സ്കാ​​​​​രം 27നു ​​​​​രാ​​​​​വി​​​​​ലെ 10.30നു ​​​​​കേ​​​​​ര​​​​​ള ക​​​​​ലാ​​​​​മ​​​​​ണ്ഡ​​​​​ലം നി​​​​​ള കാ​​​​​ന്പ​​​​​സി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന ദേ​​​​​ശീ​​​​​യ ക​​​​​ഥ​​​​​ക​​​​​ളി​​​​​മ​​​​​ഹോ​​​​​ത്സ​​​​​വ​​​​​ത്തി​​​​​ൽ കേ​​​​​ന്ദ്ര സ​​​​​ഹ​​​​​മ​​​​​ന്ത്രി സു​​​​​രേ​​​​​ഷ് ഗോ​​​​​പി സ​​​​​മ്മാ​​​​​നി​​​​​ക്കും. പ​​​​​രി​​​​​പാ​​​​​ടി​​​​​യു​​​​​ടെ ഉ​​​​​ദ്ഘാ​​​​​ട​​​​​ന​​​​​വും കേ​​​​​ന്ദ്ര​​​​​മ​​​​​ന്ത്രി നി​​​​​ർ​​​​​വ​​​​​ഹി​​​​​ക്കും.


ക​​​​​ഥ​​​​​ക​​​​​ളി​​​​​ന​​​​​ട​​​​​ൻ ക​​​​​ലാ​​​​​മ​​​​​ണ്ഡ​​​​​ലം കേ​​​​​ശ​​​​​വ​​​​​ൻ ന​​​​​മ്പൂ​​​​​തി​​​​​രി, ചു​​​​​ട്ടി ക​​​​​ലാ​​​​​കാ​​​​​രി ക​​​​​ലാ​​​​​മ​​​​​ണ്ഡ​​​​​ലം ബാ​​​​​ർ​​​​​ബ​​​​​റ വി​​​​​ജ​​​​​യ​​​​​കു​​​​​മാ​​​​​ർ എ​​​​​ന്നി​​​​​വ​​​​​രെ ഗു​​​​​രു​​​​​പൂ​​​​​ജ അ​​​​​വാ​​​​​ർ​​​​​ഡ് ന​​​​​ൽ​​​​​കി ആ​​​​​ദ​​​​​രി​​​​​ക്കും. പ​​​​​ദ്മ​​​​​ശ്രീ ഡോ. ​​​​​ക​​​​​ലാ​​​​​മ​​​​​ണ്ഡ​​​​​ലം ഗോ​​​​​പി വി​​​​​ശി​​​​​ഷ്ടാ​​​​​തി​​​​​ഥി​​​​​യാ​​​​​യി​​​​​രി​​​​​ക്കും. 28നു ​​​​​സ​​​​​മാ​​​​​പ​​​​​ന​​​​​സ​​​​​മ്മേ​​​​​ള​​​​​നം കെ. ​​​​​രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​ൻ എം​​​​​പി ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്യും. യു.​​​​​ആ​​​​​ർ. പ്ര​​​​​ദീ​​​​​പ് എം​​​​​എ​​​​​ൽ​​​​​എ, ക​​​​​ലാ​​​​​മ​​​​​ണ്ഡ​​​​​ലം ക്ഷേ​​​​​മാ​​​​​വ​​​​​തി എ​​​​​ന്നി​​​​​വ​​​​​ർ പ​​​​​ങ്കെ​​​​​ടു​​​​​ക്കും.