കാർഷിക സെൻസസ്: വിവരശേഖരത്തിന് തുടക്കം
Sunday, December 8, 2024 1:58 AM IST
തിരുവനന്തപുരം: പതിനൊന്നാമത് കാർഷിക സെൻസസിന്റെ ഭാഗമായി രണ്ടും മൂന്നും ഘട്ട വിവരശേഖരണം സംസ്ഥാന വ്യാപകമായി ആരംഭിക്കുന്നു.
സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിനാണ് ജില്ലാ തലത്തിൽ കാർഷിക സെൻസസിന്റെ നടത്തിപ്പ് ചുമതല. ഫീൽഡ് ജോലികൾക്ക് വകുപ്പിലെ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർമാർ നേതൃത്വം നൽകി.
രണ്ടാം ഘട്ടത്തിൽ സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയംഭരണ വാർഡുകളിൽ നിന്നും തെരഞ്ഞെടുത്ത വാർഡുകളിലെ എല്ലാ കുടുംബങ്ങളിൽ നിന്നും അവരുടെ കൈവശം ഉണ്ടായിരുന്ന ഭൂമിയിൽ 2021-22 വർഷത്തിൽ കൃഷി ചെയ്ത വിളകൾ, ജലസേചന രീതി തുടങ്ങിയ വിവരങ്ങൾ ശേഖരിക്കും.