തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഗാ​​​ർ​​​ഹി​​​ക ഉപ​​​യോ​​​ഗ​​​ത്തി​​​നു​​​ള്ള വൈ​​​ദ്യു​​​തി നി​​​ര​​​ക്കി​​​ൽ ഡി​​​സം​​​ബ​​​റി​​​ൽ യൂ​​​ണി​​​റ്റി​​​ന് ശ​​​രാ​​​ശ​​​രി 16 പൈ​​​സ​​​യും അ​​​ടു​​​ത്ത ജ​​​നു​​​വ​​​രി മു​​​ത​​​ൽ ഒ​​​രു വ​​​ർ​​​ഷ​​​ത്തേ​​​ക്ക് ഇ​​​തി​​​നു പു​​​റ​​​മേ യൂ​​​ണി​​​റ്റി​​​ന് 12 പൈ​​​സ​​​യും വ​​​ർ​​​ധി​​​പ്പി​​​ച്ചു. ഫ​​​ല​​​ത്തി​​​ൽ ജ​​​നു​​​വ​​​രി മു​​​ത​​​ൽ യൂ​​​ണി​​​റ്റ് ഒ​​​ന്നി​​​ന് ശ​​​രാ​​​ശ​​​രി 28 പൈ​​​സ​​​യു​​​ടെ വ​​​ർ​​​ധ​​​ന ഉ​​​ണ്ടാ​​​കും. ഈ ​​​മാ​​​സം അ​​​ഞ്ചി​​​ന് പു​​​തി​​​യ നി​​​ര​​​ക്കു​​​ക​​​ൾ പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​യി.

കാ​​​ർ​​​ഷി​​​കാ​​​വ​​​ശ്യ​​​ത്തി​​​നു​​​ള്ള വൈ​​​ദ്യു​​​തി നി​​​ര​​​ക്ക് യൂ​​​ണി​​​റ്റി​​​ന് ഡി​​​സം​​​ബ​​​റി​​​ലും ജ​​​നു​​​വ​​​രി​​​യി​​​ലും അ​​​ഞ്ചു പൈ​​​സ വീ​​​തം വ​​​ർ​​​ധി​​​ക്കും. വേ​​​ന​​​ൽ​​​ക്കാ​​​ല​​​ത്ത് യൂ​​​ണി​​​റ്റി​​​ന് അ​​​ധി​​​ക​​​മാ​​​യി 10 പൈ​​​സ ഈടാക്ക​​​ണ​​​മെ​​​ന്ന് കെ​​​എ​​​സ്ഇ​​​ബി​​​യു​​​ടെ ആ​​​വ​​​ശ്യം വൈ​​​ദ്യു​​​തി റെ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​ൻ അ​​​നു​​​വ​​​ദി​​​ച്ചി​​​ല്ല.

2026-27 വ​​​ർ​​​ഷ​​​ത്തേ​​​ക്ക് നി​​​ര​​​ക്കു വ​​​ർ​​​ധ​​​ന അം​​​ഗീ​​​ക​​​രി​​​ച്ചി​​​ല്ല. സ്വ​​​യം മീ​​​റ്റ​​​ർ റീ​​​ഡിം​​​ഗ് എ​​​ടു​​​ത്ത് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് പ്ര​​​തി​​​മാ​​​സ ബി​​​ല്ലു​​​ക​​​ൾ ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും റെ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചു.

സോ​​​ളാ​​​ർ ല​​​ഭ്യ​​​ത ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് പ്ര​​​തി​​​മാ​​​സം 250 യൂ​​​ണി​​​റ്റി​​​നു മു​​​ക​​​ളി​​​ൽ വൈ​​​ദ്യു​​​തി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ഗാ​​​ർ​​​ഹി​​​ക ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് പ​​​ക​​​ൽ സ​​​മ​​​യ​​​ത്തെ വൈ​​​ദ്യു​​​തി നി​​​ര​​​ക്കി​​​ൽ 10 ശ​​​ത​​​മാ​​​നം കു​​​റ​​​വു വ​​​രു​​​ത്തി. അ​​​ഞ്ചു ല​​​ക്ഷ​​​ത്തോ​​​ളം ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ ഈ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ണ്ട്.

ക​​​ണ​​​ക്ട​​​ഡ് ലോ​​​ഡി​​​നെ അ​​​ടി​​​സ്ഥാ​​​ന​​​പ്പെ​​​ടു​​​ത്തി ഗാ​​​ർ​​​ഹി​​​ക ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ഫി​​​ക്സ​​​ഡ് ചാ​​​ർ​​​ജ് ഏ​​​ർ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന കെ​​​എ​​​സ്ഇ​​​ബി​​​യു​​​ടെ ആ​​​വ​​​ശ്യം അം​​​ഗീ​​​ക​​​രി​​​ച്ചി​​​ല്ല. ഇ​​​ല​​​ക്ട്രി​​​ക് വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ചാ​​​ർ​​​ജിം​​​ഗ് സ്റ്റേ​​​ഷ​​​നു​​​ക​​​ളു​​​ടെ ഡി​​​മാ​​​ൻ​​​ഡ് ചാ​​​ർ​​​ജ് ഒ​​​ഴി​​​വാ​​​ക്കി. വൈ​​​ദ്യു​​​തി നി​​​ര​​​ക്ക് യൂ​​​ണി​​​റ്റി​​​ന് 5.50 രൂ​​പ എ​​​ന്ന​​​ത് 7.15 രൂ​​​പ​​​യാ​​​ക്കി.

ചെ​​​റു​​​കി​​​ട വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ൾ​​​ക്ക് രാ​​​വി​​​ലെ ആ​​​റു മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം ആ​​​റു വ​​​രെ വൈ​​​ദ്യു​​​തി നി​​​ര​​​ക്കി​​​ൽ 10 ശ​​​ത​​​മാ​​​നം കു​​​റ​​​വു വ​​​രു​​​ത്തും. സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​ന്ന​​​ര ല​​​ക്ഷ​​​ത്തോ​​​ളം ചെ​​​റു​​​കി​​​ട വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ളാ​​​ണു​​​ള്ള​​​ത്. 10 കി​​​ലോ​​​വാ​​​ട്ട് ലോ​​​ഡു​​​ള്ള ചെ​​​റു​​​കി​​​ട വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ൾ​​​ക്ക് ഫി​​​ക്സ​​​ഡ് ചാ​​​ർ​​​ജി​​​ൽ വ​​​ർ​​​ധ​​​ന​​​യി​​​ല്ല. വൈ​​​ദ്യു​​​തി നി​​​ര​​​ക്ക് യൂ​​​ണി​​​റ്റി​​​ന് ഡി​​​സം​​​ബ​​​റി​​​ൽ അ​​​ഞ്ചു പൈ​​​സ​​​യും ജ​​​നു​​​വ​​​രി​​​യി​​​ൽ വീ​​​ണ്ടും അ​​​ഞ്ചു പൈ​​​സ​​​യും വ​​​ർ​​​ധി​​​ക്കും.

പ​​​ക​​​ൽ സ​​​മ​​​യ​​​ത്തെ 10 ശ​​​ത​​​മാ​​​നം ഇ​​​ള​​​വു പ​​​രി​​​ഗ​​​ണ​​​ക്കു​​​ന്പോ​​​ൾ വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ൾ​​​ക്കു ബി​​​ല്ലി​​​ൽ കു​​​റ​​​വു ല​​​ഭി​​​ക്കു​​​മെ​​​ന്നാ​​​ണ് കെ​​​എ​​​സ്ഇ​​​ബി വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്. 10 കി​​​ലോ​​​വാ​​​ട്ടി​​​നു മു​​​ക​​​ളി​​​ൽ വൈ​​​ദ്യു​​​തി നി​​​ര​​​ക്കി​​​ലും ഫി​​​ക്സ​​​ഡ് ചാ​​​ർ​​​ജി​​​ലും വ​​​ർ​​​ധ​​​ന​​​യു​​​ണ്ട്. വാ​​​ണി​​​ജ്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് നി​​​ര​​​ക്കി​​​ൽ വ​​​ർ​​​ധ​​​ന​​​യി​​​ല്ല. മീ​​​റ്റ​​​ർ വാ​​​ട​​​ക​​​യി​​​ലും വ​​​ർ​​​ധ​​​ന വ​​​രു​​​ത്തി​​​യി​​​ട്ടി​​​ല്ല. പ്രൈ​​​വ​​​റ്റ് ഹോ​​​സ്റ്റ​​​ലു​​​ക​​​ളു​​​ടെ നി​​​ര​​​ക്കി​​​ൽ ശ​​​രാ​​​ശ​​​രി 30 ശ​​​ത​​​മാ​​​നം വ​​​രെ ഇ​​​ള​​​വു ന​​​ൽ​​​കി.


സ​​​ർ​​​ക്കാ​​​ർ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ നേ​​​രി​​​ട്ടു ന​​​ട​​​ത്തു​​​ന്ന വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും വൈ​​​ദ്യു​​​തി നി​​​ര​​​ക്കു​​​ക​​​ൾ സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ നി​​​ര​​​ക്കി​​​ലേ​​​ക്കു മാ​​​റ്റി.

നി​​​ല​​​വി​​​ൽ ഡീ​​​സ​​​ൽ ജ​​​ന​​​റേ​​​റ്റ​​​റു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ങ്ങ​​​ൾ, ക​​​ല്യാ​​​ണ മ​​​ണ്ഡ​​​പ​​​ങ്ങ​​​ൾ, ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്ക് ആ​​​വ​​​ശ്യ​​​മു​​​ള്ള​​​പ്പോ​​​ൾ താ​​​ത്കാ​​​ലി​​​ക ക​​​ണ​​​ക്ഷ​​​ൻ വ​​​ഴി വൈ​​​ദ്യു​​​തി ന​​​ൽ​​​കും. ഇ​​​തു​​​വ​​​ഴി ഇ​​​വ​​​ർ​​​ക്ക് ഫി​​​ക്സ​​​ഡ് ചാ​​​ർ​​​ജ് ന​​​ൽ​​​കേ​​​ണ്ടി വ​​​രി​​​ല്ല.

എ​ന​ര്‍​ജി ചാ​ര്‍​ജി​ല്‍ ര​ണ്ടു മാ​സ​ത്തേ​ക്ക് 400 രൂ​പ വ​രെ വ​ര്‍​ധ​ന



തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​തി​​​മാ​​​സം 250 യൂ​​​ണി​​​റ്റ് വ​​​രെ വൈ​​​ദ്യു​​​തി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ഗാ​​​ര്‍​ഹി​​​ക ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍​ക്ക് ജ​​​നു​​​വ​​​രി മു​​​ത​​​ല്‍ എ​​​ന​​​ര്‍​ജി ചാ​​​ര്‍​ജി​​​ല്‍ മാ​​​ത്രം പ്ര​​​തി​​​ഫ​​​ലി​​​ക്കാ​​​ന്‍ പോ​​​കു​​​ന്ന​​​ത് 30 രൂ​​​പ മു​​​ത​​​ല്‍ 110 രൂ​​​പ വ​​​രെ​​​യു​​​ള്ള വ​​​ര്‍​ധ​​​ന. ഇ​​​തി​​​നു പു​​​റ​​​മെ​​​യാ​​​ണ് ഫി​​​ക്സ​​​ഡ് ചാ​​​ര്‍​ജി​​​ലെ വ​​​ര്‍​ധ​​​ന. ഇ​​​തു കൂ​​​ടാ​​​തെ ഫ്യൂ​​​വ​​​ല്‍ സ​​​ര്‍​ചാ​​​ര്‍​ജ്, ഇ​​​ല​​​ക്ട്രി​​​സി​​​റ്റി ഡ്യൂ​​​ട്ടി, മീ​​​റ്റ​​​ര്‍ വാ​​​ട​​​ക തു​​​ട​​​ങ്ങി​​​യ ചാ​​​ര്‍​ജു​​​ക​​​ള്‍ കൂ​​​ടി ചേ​​​രു​​​മ്പോ​​​ള്‍ വൈ​​​ദ്യു​​​തി ബി​​​ല്‍ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര​​​ന് ഷോ​​​ക്ക് ട്രീ​​​റ്റ്മെ​​​ന്‍റാ​​​കു​​​മെ​​​ന്നു​​​റ​​​പ്പ്.

ഉ​​​ദാ​​​ഹ​​​ര​​​ണ​​​ത്തി​​​ന് ര​​​ണ്ടു​​​മാ​​​സം 400 യൂ​​​ണി​​​റ്റ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ആ​​​ള്‍ നി​​​ല​​​വി​​​ല്‍ 1935 രൂ​​​പ എ​​​ന​​​ര്‍​ജി ചാ​​​ര്‍​ജ് ഇ​​​ന​​​ത്തി​​​ല്‍ മാ​​​ത്രം ന​​​ല്‍​ക​​​ണം. ഇ​​​തി​​​നു പു​​​റ​​​മെ മ​​​റ്റ് നി​​​ര​​​ക്കു​​​ക​​​ള്‍ കൂ​​​ടി വ​​​രു​​​മ്പോ​​​ള്‍ ആ​​​കെ ബി​​​ല്‍ തു​​​ക ഏ​​​ക​​​ദേ​​​ശം 2240 രൂ​​​പ​​​യാ​​​കും. എ​​​ന്നാ​​​ല്‍ അ​​​ടു​​​ത്ത വ​​​ര്‍​ഷം മു​​​ത​​​ല്‍ ഇ​​​തേ ഉ​​​പ​​​യോ​​​ക്താ​​​വി​​​ന്‍റെ ബി​​​ല്‍ തു​​​ക ഏ​​​ക​​​ദേ​​​ശം 2500 രൂ​​​പ​​​യോ​​​ള​​​മാ​​​കും.

പ്ര​​​തി​​​മാ​​​സം 100 യൂ​​​ണി​​​റ്റ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്ക് ജ​​​നു​​​വ​​​രി മു​​​ത​​​ല്‍ ഒ​​​രു വൈ​​​ദ്യു​​​തി ബി​​​ല്ലി​​​ല്‍ എ​​​ന​​​ര്‍​ജി ചാ​​​ര്‍​ജി​​​ല്‍ മാ​​​ത്രം 30 രൂ​​​പ​​​യു​​​ടെ വ​​​ര്‍​ധ​​​ന​​​യു​​​ണ്ടാ​​​കും. 150 യൂ​​​ണി​​​റ്റ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്ക് 55 രൂ​​​പ​​​യു​​​ടെ​​​യും 200 യൂ​​​ണി​​​റ്റ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്ക് 80 രൂ​​​പ​​​യു​​​ടെ​​​യും 250 യൂ​​​ണി​​​റ്റ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്ക് 110 രൂ​​​പ​​​യു​​​ടെ​​​യും വ​​​ര്‍​ധ​​​ന​​​വ് എ​​​ന​​​ര്‍​ജി ചാ​​​ര്‍​ജ് ഇ​​​ന​​​ത്തി​​​ല്‍ മാ​​​ത്ര​​​മു​​​ണ്ടാ​​​കും. പ്ര​​​തി​​​മാ​​​സ ഉ​​​പ​​​യോ​​​ഗം 501 യൂ​​​ണി​​​റ്റ് ആ​​​യാ​​​ല്‍ എ​​​ന​​​ര്‍​ജി ചാ​​​ര്‍​ജി​​​ല്‍ മാ​​​ത്രം ഒ​​​രു ബി​​​ല്ലി​​​ല്‍ 400 രൂ​​​പ​​​യു​​​ടെ​​​യും വ​​​ര്‍​ധ​​​ന​​​യു​​​ണ്ടാ​​​കും.