തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന​​​ടു​​​റോ​​​ഡി​​​ൽ പ​​​ന്ത​​​ൽ​​​കെ​​​ട്ടി സി​​​പി​​​എം ഏ​​​രി​​​യ സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ സ്റ്റേ​​​ജ് കെ​​​ട്ടാ​​​ൻ പോ​​​ലീ​​​സി​​​ന്‍റെ മൗ​​​നാ​​​നു​​​വാ​​​ദ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന​​​താ​​​യി ആ​​​ക്ഷേ​​​പം.

വ​​​ഴി​​​യ​​​രി​​​കി​​​ൽ ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​നം പാ​​​ർ​​​ക്ക് ചെ​​​യ്താ​​​ൽ പെ​​​റ്റി​​​യ​​​ടി​​​ക്കാ​​​നാ​​​യി ഓ​​​ടി​​​ന​​​ട​​​ക്കു​​​ന്ന പോ​​​ലീ​​​സ് വ​​​ഞ്ചി​​​യൂ​​​ർ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു മു​​​ന്നി​​​ൽ റോ​​​ഡി​​​ൽ ഗ​​​താ​​​ഗ​​​തം ത​​​ട​​​ഞ്ഞ് സി​​​പി​​​എം കെ​​​ട്ടി​​​യ സ്റ്റേ​​​ജ് വി​​​വാ​​​ദം ആ​​​കു​​​ന്ന​​​തു വ​​​രെ ക​​​ണ്ടി​​​ല്ലെ​​​ന്നു ന​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പോ​​​ലീ​​​സ് അ​​​നു​​​മ​​​തി​​​യോ​​​ടെ​​​യാ​​​ണ് സ്റ്റേ​​​ജ് കെ​​​ട്ടി​​​യ​​​തെ​​​ന്ന സി​​​പി​​​എം നേ​​​താ​​​വി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം പോ​​​ലീ​​​സി​​​നെ ശ​​​രി​​​ക്കും പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ലാ​​​ക്കി. ഇ​​​തേ തു​​​ട​​​ർ​​​ന്നാ​​​ണ് ഒ​​​ടു​​​വി​​​ൽ സ്റ്റേ​​​ജ് കെ​​​ട്ടാ​​​ൻ അ​​​നു​​​മ​​​തി ന​​​ല്കി​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്നു ക​​​മ്മീ​​​ഷ​​ണ​​​ർ​​​ക്ക് ത​​​ന്നെ പ്ര​​​തി​​​ക​​​രി​​​ക്കേ​​​ണ്ടി വ​​​ന്ന​​​ത്.

വ​​​ഞ്ചി​​​യൂ​​​രി​​​ൽ റോ​​​ഡി​​​ന്‍റെ ഒ​​​രു വ​​​ശം പൂ​​​ർ​​​ണ​​​മാ​​​യും സ്റ്റേ​​​ജ് നി​​​ർ​​​മി​​​ച്ച​​​തോ​​​ടെ ഒ​​​റ്റ​​​വ​​​രി​​​യാ​​​യി വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്ക് ക​​​ട​​​ന്നു പോ​​​കേ​​​ണ്ട സ്ഥി​​​തി​​​യു​​​ണ്ടാ​​​യി ഇ​​​തോ​​​ടെ ഇ​​​വി​​​ടെ ഗ​​​താ​​​ഗ​​​ത​​​വും സ്തം​​​ഭി​​​ച്ചു. കോ​​​ട​​​തി ഉ​​​ൾ​​​പ്പ​​​ടെ സ്ഥി​​​തി ചെ​​​യ്യു​​​ന്ന​​​തി​​​നു സ​​​മീ​​​പ​​​ത്താ​​​ണ് ഇ​​​ത്ത​​​ര​​​മൊ​​​രു സ്റ്റേ​​​ജ് കെ​​​ട്ട​​​ൽ വ്യാ​​​ഴാ​​​ഴ്ച്ച ന​​​ട​​​ന്ന​​​ത്.


പാ​​​ള​​​യം ഏ​​​രി​​​യ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന് റോ​​​ഡ് ത​​​ട​​​ഞ്ഞ് സ്റ്റേ​​​ജ് കെ​​​ട്ടി​​​യ​​​തി​​​നും പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി​​​യ​​​തി​​​നും ക​​​ണ്ടാ​​​ല​​​റി​​​യു​​​ന്ന 500 ഓ​​​ളം പേ​​​ർ​​​ക്കെ​​​തി​​​രേ​​​യാ​​​ണ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത്. പൊ​​​തുജ​​​ന​​​ങ്ങ​​​ളു​​​ടെ സ​​​ഞ്ചാ​​​ര സ്വാ​​​ത​​​ന്ത്ര്യം ഇ​​​ല്ലാ​​​താ​​​ക്കി​​​യെ​​​ന്നാ​​​ണ് പോ​​​ലീ​​​സ് എ​​​ഫ്ഐ​​​ആ​​​റി​​​ലു​​​ള്ളത്.

പോ​​​ലീ​​​സ് നോ​​​ക്കി നി​​​ല്ക്കെ പ​​​ന്ത​​​ൽ നി​​​ർ​​​മാ​​​ണം ന​​​ട​​​ത്തി​​​യ​​​പ്പോ​​​ൾ ന​​​ട​​​പ​​​ടി കൈ​​​ക്കൊ​​​ള്ളാ​​​തി​​​രു​​​ന്ന പോ​​​ലീ​​​സ് വി​​​വാ​​​ദ​​​മാ​​​യ​​​പ്പോ​​​ൾ ഒ​​​ടു​​​വി​​​ൽ കേ​​​സെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു.