കൊ​​​ച്ചി: ന​​​വീ​​​ന്‍ ബാ​​​ബു​​​വി​​​ന്‍റേ​​​ത് കൊ​​​ല​​​പാ​​​ത​​​ക​​മ​​​ല്ല ആ​​​ത്മ​​​ഹ​​​ത്യ​​ത​​​ന്നെ​​​യെ​​​ന്നു പോ​​​ലി​​​സ് ഹൈ​​​ക്കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു. കേ​​​സി​​​ലെ പ്ര​​​തി ദി​​​വ്യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ മു​​​മ്പി​​​ല്‍​വ​​​ച്ച് അ​​​ധി​​​ക്ഷേ​​​പി​​​ച്ച​​​തി​​​ലു​​​ള്ള മാ​​​ന​​​സി​​​ക വി​​​ഷ​​​മ​​​ത്തി​​​ലാ​​​ണ് ന​​​വീ​​​ന്‍ തൂ​​​ങ്ങി​​​മ​​​രി​​​ച്ച​​​ത്.

പ​​​ഴു​​​തി​​​ല്ലാ​​​ത്ത അ​​​ന്വേ​​​ഷ​​​ണ​​​മാ​​​ണു ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നും സ​​​ര്‍​ക്കാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ സ​​​ത്യ​​​വാ​​​ങ് മൂ​​​ലം ന​​​ല്‍​കി. ന​​​വീ​​​ന്‍ ബാ​​​ബു​​​വി​​​ന്‍റെ​​​യും പെ​​​ട്രോ​​​ള്‍ പ​​​മ്പി​​​നാ​​​യി അ​​​പേ​​​ക്ഷ ന​​​ല്‍​കി​​​യ പ്ര​​​ശാ​​​ന്ത​​​ന്‍റെ​​​യും സി​​​ഡി​​​ആ​​​ര്‍ പ​​​രി​​​ശോ​​​ധി​​​ച്ചു. റ​​​വ​​​ന്യു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ മു​​​ന്പി​​​ല്‍ വ​​​ച്ചാ​​​ണ് ഇ​​​ന്‍​ക്വ​​​സ്റ്റ് ന​​​ട​​​പ​​​ടി​​​ക​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ​​​ത്.


ന​​​വീ​​​ന്‍ ബാ​​​ബു​​​വി​​​നെ തേ​​​ജോ​​​വ​​​ധം ചെ​​​യ്യു​​​ക​​യെ​​​ന്ന ദു​​​രു​​​ദ്ദേ​​​ശ്യ​​​ത്തോ​​​ടെ​​​യാ​​​ണു പി.​​​പി. ദി​​​വ്യ യോ​​​ഗ​​​ത്തി​​​ന് എ​​​ത്തി​​​യ​​​ത്. അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ പു​​​രോ​​​ഗ​​​തി​​​യി​​​ല്ലെ​​​ന്ന് ഹ​​​ര്‍​ജി​​​ക്കാ​​​രി​​​യു​​​ടെ വാ​​​ദം അ​​​വാ​​​സ്ത​​​വ​​​മാ​​​ണെ​​​ന്നും സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ലു​​​ണ്ട്. കൊ​​​ല​​​പാ​​​ത​​​ക​​മാ​​ണെ​​ന്ന കു​​​ടും​​​ബ​​​ത്തി​​​ന്‍റെ ആ​​​രോ​​​പ​​​ണം പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്നു​​​ണ്ട്.

എ​​​ന്നാ​​​ല്‍ പോ​​​സ്റ്റ്​​​മോ​​​ര്‍​ട്ടം ന​​​ട​​​ത്തി​​​യ ഡോ​​​ക്ട​​​ര്‍​മാ​​​ര്‍ ആ​​​ത്മ​​​ഹ​​​ത്യ​​​യാ​​​ണെ​​​ന്നാ​​​ണ് അ​​​റി​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. തൂ​​​ങ്ങി​​​മ​​​ര​​​ണ​​മാ​​​ണെ​​​ന്നും ശ​​​രീ​​​ര​​​ത്തി​​​ല്‍ മ​​​റ്റ് മു​​​റി​​​പ്പാ​​​ടു​​​ക​​​ള്‍ ഇ​​​ല്ലെ​​​ന്നും മെ​​​ഡി​​​ക്ക​​​ല്‍ റി​​​പ്പോ​​​ര്‍​ട്ടി​​​ലു​​​ണ്ട്.