പി. ഭാസ്കരൻ ജന്മശതാബ്ദി പുരസ്കാരം മധുവിനും ജഗതി ശ്രീകുമാറിനും
Saturday, December 7, 2024 1:51 AM IST
തിരുവനന്തപുരം: കവിയും ചലച്ചിത്ര നിർമാതാവും സംവിധായകനുമായ പി. ഭാസ്കരന്റെ ജന്മശതാബ്ദി പ്രമാണിച്ച് കേരള കലാകേന്ദ്രം ഏർപ്പെടുത്തിയ പി. ഭാസ്കരൻ ജന്മശതാബ്ദി പുരസ്കാരം നടനും സംവിധായകനുമായ മധുവിനും നടൻ ജഗതി ശ്രീകുമാറിനും സമ്മാനിക്കും.
മെമന്റോയും പൊന്നാടയും കീർത്തിപത്രവും അടങ്ങുന്ന പുരസ്കാരങ്ങൾ പുരസ്കാര ജേതാക്കളുടെ സൗകര്യാർഥം സമ്മാനിക്കുമെന്ന് കേരള കലാകേന്ദ്രം ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ അറിയിച്ചു.