പാസ്പോർട്ട്: വ്യാജ വെബ് സൈറ്റുകൾക്കെതിരേ ജാഗ്രതാ നിർദേശം
Saturday, December 7, 2024 1:51 AM IST
തിരുവനന്തപുരം: പാസ്പോർട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ജാഗ്രതാ നിർദേശം.
നിരവധി വ്യാജ വെബ്സൈറ്റുകളും മൊബൈൽ ആപ്ലിക്കേഷനുകളും അപേക്ഷകരിൽ നിന്നു വിവരങ്ങൾ ശേഖരിക്കുകയും സേവനങ്ങൾക്കും അപ്പോയിന്റ്മെന്റിനും അധിക ചാർജുകൾ ഈടാക്കുന്നതായും ശ്രദ്ധയിൽപ്പെട്ടതിനെതുടർന്നാണ് നിർദേശം.
പാസ്പോർട്ട് സേവനങ്ങൾക്ക് അപേക്ഷിക്കുന്നതിനുള്ള കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.passportindia.gov.in ആണ് ഉപയോഗിക്കേണ്ടത്.