സിസ്റ്റർ ബനീഞ്ഞ പുരസ്കാരം പെരുന്പടവം ശ്രീധരന്
Saturday, December 7, 2024 1:51 AM IST
ഇലഞ്ഞി: സിസ്റ്റർ ബനീഞ്ഞ സാംസ്കാരിക സമിതി ഏർപ്പെടുത്തിയ ബനീഞ്ഞ പുരസ്കാരത്തിന് പെരുന്പടവം ശ്രീധരനെ തെരഞ്ഞെടുത്തു.
സാഹിത്യരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണു രണ്ടാമത് ബനീഞ്ഞ പുരസ്കാരം പെരുന്പടവം ശ്രീധരന് നൽകുന്നതെന്ന് ഡോ. വി.എം. മാത്യു, ജോസ്കുട്ടി ജോബ്, ജോണി അരീക്കാട്ടേൽ, ശ്രീകുമാർ ഇലഞ്ഞി, എൻ.വി. കുര്യൻ എന്നിവരടങ്ങുന്ന അവാർഡ് നിർണയ കമ്മിറ്റി അറിയിച്ചു. 27ന് ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ഹൈസ്കൂളിൽ നടക്കുന്ന 16-ാമത് ബനീഞ്ഞ കലോത്സവത്തിൽ അവാർഡ് ദാനം നിർവഹിക്കും.