കാ​​ക്ക​​നാ​​ട്: കൊ​​റി​​യ​​ർ സ​​ർ​​വീ​​സ് സ്ഥാ​​പ​​ന​​ത്തി​​ലെ സ്റ്റാ​​ഫ് എ​​ന്ന വ്യാ​​ജേ​​ന എ​​റ​​ണാ​​കു​​ളം സ്വ​​ദേ​​ശി​​യെ ക​​ബ​​ളി​​പ്പി​​ച്ച് അ​​ഞ്ചു ല​​ക്ഷം രൂ​​പ ത​​ട്ടി​​യെ​​ടു​​ത്ത കേ​​സി​​ൽ പ്ര​​തി പി​​ടി​​യി​​ലാ​​യി.

കോ​​ഴി​​ക്കോ​​ട് കൊ​​ടു​​വ​​ള്ളി സ്വ​​ദേ​​ശി കെ.​​പി. ജാ​​ഫ​​ർ (27) ആ​​ണു പി​​ടി​​യി​​ലാ​​യ​​ത്. ക​​ണ്ണൂ​​രി​​ൽ ഒ​​ളി​​വി​​ൽ ക​​ഴി​​യ​​വേ​​യാ​​ണു പ്ര​​തി പി​​ടി​​യി​​ലാ​​യ​​ത്.