തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം-​​​​കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് സി​​​​ൽ​​​​വ​​​​ർ​​​​ലൈ​​​​ൻ സ്റ്റാ​​​​ൻ​​​​ഡേ​​​​ർ​​​​ഡ് ഗേ​​​​ജി​​​​ൽ നി​​​​ന്നു മാ​​​​റ്റി സാ​​​​ധാ​​​​ര​​​​ണ റെ​​​​യി​​​​ൽ​​​​വെ ലൈ​​​​നു​​​​ക​​​​ളു​​​​ടേ​​​​തുപോ​​​​ലെ ബ്രോ​​​​ഡ്ഗേ​​​​ജി​​​​ൽ വേ​​​​ണ​​​​മെ​​​​ന്നു റെ​​​​യി​​​​ൽ​​​​വേ.

ഇ​​​​ന്ന​​​​ലെ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് നി​​​​ർ​​​​മാ​​​​ണ​​​​വി​​​​ഭാ​​​​ഗം ചീ​​​​ഫ് അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റീ​​​​വ് ഓ​​​​ഫീ​​​​സ​​​​ർ ഷാ​​​​ജി സ​​​​ഖ​​​​റി​​​​യ​​​​യു​​​​മാ​​​​യും ചീ​​​​ഫ്എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ​​​​മാ​​​​രു​​​​മാ​​​​യും കെ-​​​​റെ​​​​യി​​​​ൽ അ​​​​ധി​​​​കൃ​​​​ത​​​​ർ ന​​​​ട​​​​ത്തി​​​​യ ച​​​​ർ​​​​ച്ച​​​​യി​​​​ലാ​​​​ണു റെ​​​​യി​​​​ൽ​​​​വേ നി​​​​ല​​​​പാ​​​​ടു വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്.


ഇ​​​​ര​​​​ട്ട​​​​പ്പാ​​​​ത​​​​യ്ക്ക​​​​രി​​​​കി​​​​ലൂ​​​​ടെ 160 കി​​​​മീ വേ​​​​ഗ​​​​മു​​​​ള്ള ര​​​​ണ്ടു ലൈ​​​​നു​​​​ക​​​​ൾ​​​​ക്കാ​​​​യി സി​​​​ൽ​​​​വ​​​​ർ​​​​ലൈ​​​​നി​​​​ന്‍റെ ഡി​​​​പി​​​​ആ​​​​ർ മാ​​​​റ്റാ​​​​നാ​​​​ണു റെ​​​​യി​​​​ൽ​​​​വേ​​​​യു​​​​ടെ നി​​​​ർ​​​​ദേ​​​​ശം.

സാ​​​​ങ്കേ​​​​തി​​​​ക, പാ​​​​രി​​​​സ്ഥി​​​​തി​​​​ക പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ച്ചാ​​​​ൽ സി​​​​ൽ​​​​വ​​​​ർ​​​​ലൈ​​​​നി​​​​ന് അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കു​​​​ന്ന​​​​ത് പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​മെ​​​​ന്ന് കേ​​​​ന്ദ്ര​​​​ റെ​​​​യി​​​​ൽ​​​​വേ മ​​​​ന്ത്രി അ​​​​ശ്വി​​​​നി​​​​വൈ​​​​ഷ്ണ​​​​വ് അ​​​​ടു​​​​ത്തി​​​​ടെ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു.