കാളിദാസ് ജയറാമിന്റെ വിവാഹം നാളെ ഗുരുവായൂരിൽ
Saturday, December 7, 2024 1:51 AM IST
ഗുരുവായൂർ: താരദമ്പതിമാരായ ജയറാമിന്റെയും പാർവതിയുടെയും മകനും നടനുമായ കാളിദാസിന്റെ വിവാഹം നാളെ ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ നടക്കും.
രാവിലെ 7.15 നും എട്ടിനും ഇടയിലുള്ള മുഹൂർത്തത്തിൽ ക്ഷേത്രത്തിനുമുന്നിലെ മണ്ഡപത്തിലാണ് താലികെട്ട്. മോഡലായ തരിണി കലിംഗരായർ ആണ് വധു. പ്രമുഖ നടീനടന്മാർ വിവാഹത്തിൽ പങ്കെടുക്കാൻ ഗുരുവായൂരിലെത്തും.
കാളിദാസിന്റെ സഹോദരി മാളവിക ജയറാമിന്റെ വിവാഹവും ഇക്കഴിഞ്ഞ മേയിൽ ഗുരുവായൂർ ക്ഷേത്ര സന്നിധിയിലാണു നടന്നത്. ജയറാമിന്റെയും പാർവതിയുടെയും വിവാഹവും 1992 സെപ്റ്റംബർ ഏഴിന് ഗുരുവായൂരിലായിരുന്നു.