അവസാനത്തെ ആളെയും പുനരധിവസിപ്പിക്കുമെന്ന് കെ. രാജൻ
Saturday, December 7, 2024 1:51 AM IST
തൃശൂർ: മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ അതിജീവിതർക്ക് ആശങ്ക വേണ്ടെന്നു റവന്യൂ മന്ത്രി കെ. രാജൻ.
നിലവിലുള്ള വാർത്തകൾ കണ്ട് ദുരിതബാധിതർ വിഷമിക്കേണ്ടതില്ല. ദുരന്തത്തിനിരയായ അവസാനത്തെ ആളെയും ജനകീയ ഇടപെടലിലൂടെ ഭരണ-പ്രതിപക്ഷ ഭേദമെന്യേ പുനരധിവസിപ്പിക്കും. പുനരധിവാസത്തിനായി ആദ്യം കണ്ടെത്തിയ സ്ഥലം നിയമക്കുരുക്കിലാണെന്നും അദ്ദേഹം പറഞ്ഞു.