ജുഡീഷല്‍ കമ്മീഷന് ഉദ്യോഗസ്ഥര്‍ മുനമ്പത്തെത്തി
Saturday, December 7, 2024 1:51 AM IST
മുനമ്പം: മുനമ്പത്തെ വഖഫ് വിഷയം സംബന്ധിച്ച് അന്വേഷിക്കുന്ന ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന് കമ്മീഷന്റെ നോഡല്‍ ഓഫീസര്‍ മുനമ്പത്തെത്തി തെളിവെടുത്തു. വേളാങ്കണ്ണി മാതാ പള്ളിയിലും സമരപ്പന്തലിലും ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി വിവരങ്ങള്‍ ആരാഞ്ഞു.
മുനമ്പത്തെ റിലേ നിരാഹാരസമരം 55 ദിവസം പിന്നിട്ട ഇന്നലെ പാഷനിസ്റ്റ് അല്മായ കൂട്ടായ്മയിലെ ലിസി ആന്റണി, മേരി ആന്റണി, മാര്‍ത്താ പോള്‍, ജെസി ജോസഫ്, റോസി ജോളി, അല്‍ഫോന്‍സ പോള്‍, ആനി ആന്റണി ഷോബി തോമസ്, ഉഷാ ജോസി, ബേബി ജോയ്, ജിംസി ആന്റണി, കുഞ്ഞുമോന് ആന്റണി, മീന ജോണി, ആന്റണി ഔസോ തുടങ്ങിയവർ നിരാഹാരമിരുന്നു.
കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍, വികാരി ജനറാള്‍ മോണ്‍. റോക്കി റോബിന് കളത്തില്‍, മുനമ്പം പള്ളി വികാരി ഫാ. ആന്റണി തറയില്‍ എന്നിവര്‍ പ്രസംഗിച്ചു.
എസ്എച്ച് മാനന്തവാടി നിര്‍മല പ്രോവിന്സിലെ 35 ഓളം സന്യാസിനിമാര്‍ ഐക്യദാര്‍ഢ്യവുമായി എത്തി. റവ.ഡോ. ജോണ്സണ് തേക്കടിയില്‍ നിലമ്പൂര്‍, അഡ്വ. സോനു അഗസ്റ്റിന് തുടങ്ങിവരും ഇന്നലെ സമരപ്പന്തലില്‍ എത്തി.