കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി: ദേ​​​​ശീ​​​​യപാ​​​​ത 183ൽ ​​​​കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ള​​​​യി​​​​ലു​​​​ണ്ടാ​​​​യ ബൈ​​​​ക്ക് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ ബൈ​​​​ക്ക് യാ​​​​ത്രി​​​​ക​​​​ൻ മ​​​​രി​​​​ച്ചു. മ​​​​ണ്ണാ​​​​റ​​​​ക്ക​​​​യം ക​​​​റി​​​​പ്ലാ​​​​വ് വെ​​​​ട്ടി​​​​യാ​​​​ങ്ക​​​​ൽ തോ​​​​മ​​​​സ് മാ​​​​ത്യ​​​​വി​​​​ന്‍റെ​​യും ലി​​സി​​യു​​ടെ​​യും മ​​​​ക​​​​ൻ ലി​​​​ബി​​​​ൻ തോ​​​​മ​​​​സ് (25) ആ​​​​ണ് മ​​​​രി​​​​ച്ച​​​​ത്.

ബൈ​​​​ക്ക് ഓ​​​​ടി​​​​ച്ചി​​​​രു​​​​ന്ന പ​​​​ട്ടി​​​​മ​​​​റ്റം കാ​​​​പ്പി​​​​ത്തോ​​​​ട്ട​​​​ത്തി​​​​ൽ ഷാ​​​നു​​​വി​​​നെ (21) ​പ​​​​രി​​​​ക്കു​​​​ക​​​​ളോ​​​​ടെ കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി ജ​​​​ന​​​​റ​​​​ൽ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു. ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു 3.45ാടെ ​​​​കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി ടൗ​​​​ണി​​​​നു സ​​​​മീ​​​​പം പേ​​​​ട്ട ഗ​​​​വ​​​​ൺ​​​​മെ​​​​ന്‍റ് സ്കൂ​​​​ളി​​​​ന് മു​​​​ൻ​​​​വ​​​​ശ​​​​ത്താ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം.


മു​​​​ണ്ട​​​​ക്ക​​​​യം ഭാ​​​​ഗ​​​​ത്തേ​​​​ക്ക് പോ​​​​വു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ബൈ​​​​ക്ക് ‌‌ശ​​​​ബ​​​​രി​​​​മ​​​​ല തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​ർ സ​​​​ഞ്ച​​​​രി​​​​ച്ചി​​​​രു​​​​ന്ന ബ​​​​സി​​​​നെ മ​​​​റി​​​​ക​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ ബൈ​​​​ക്കി​​​​ന്‍റെ ഹാ​​​​ൻ​​​​ഡി​​​​ൽ ബ​​​​സി​​​​ന്‍റെ മു​​​​ൻ​​​​വ​​​​ശ​​​​ത്ത് ത​​​​ട്ടി​​​​യ ശേ​​​​ഷം നി​​​​യ​​​​ന്ത്ര​​​​ണം​​​​വി​​​​ട്ട് എ​​​​തി​​​​ർ ദി​​​​ശ​​​​യി​​​​ൽ വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന കാ​​​​റി​​​​ൽ ഇ​​​​ടി​​​​ച്ച് വീ​​​​ഴു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ലി​​ബി​​ന്‍റെ സം​​സ്കാ​​രം ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സെ​​ന്‍റ് ഡോ​​മി​​നി​​ക്സ് ക​​ത്തീ​​ഡ്ര​​ലി​​ൽ സ​​​​ഹോ​​​​ദ​​​​ര​​​​ൻ: ബി​​ബി​​ൻ