ഡിവൈൻ മേഴ്സി ഷ്റൈനിൽ തിരുനാൾ നാളെ
Saturday, December 7, 2024 1:51 AM IST
തൊടുപുഴ: ഡിവൈൻ മേഴ്സി ഷ്റൈൻ ഓഫ് ഹോളിമേരിയിൽ ദൈവകരുണയുടെ മാതാവിന്റെ അമലോത്ഭവ തിരുനാൾ നാളെ സമാപിക്കും.
ഇന്നു രാവിലെ 5.45നു വിശുദ്ധകുർബാന, നൊവേന. 9.30നു വിശുദ്ധകുർബാന, നൊവേന-ഫാ.ബിബിൻ പുല്ലാന്തിതൊട്ടിയിൽ. 4.30നു ദൈവകരുണയുടെ നൊവേന, ലദീഞ്ഞ്. അഞ്ചിന് മലങ്കര റീത്തിൽ വിശുദ്ധകുർബാന-യൂഹാനോൻ മാർ തെയഡോഷ്യസ്.
പ്രധാന തിരുനാൾ ദിനമായ നാളെ രാവിലെ 5.30നും 7.30നും വിശുദ്ധകുർബാന. 9.30നു വിശുദ്ധകുർബാന, സന്ദേശം-ഫാ.ജോസഫ് വെള്ളിയാംതടം. 11.30നു വിശുദ്ധകുർബാന, സന്ദേശം-ഫാ.ജോസ് മോനിപ്പിള്ളി.
നാലിന് ദൈവകരുണയുടെ നൊവേന, ലദീഞ്ഞ്. 4.30നു തിരുനാൾകുർബാന, സന്ദേശം-ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. 6.30നു മാരിയിൽകലുങ്ക്-കോതായിക്കുന്ന് വഴി ജപമാല പ്രദക്ഷിണം ഗ്രോട്ടോയിലേക്ക്. എട്ടിന് പാച്ചോർ നേർച്ച എന്നിവയാണ് തിരുക്കർമങ്ങൾ.