തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കു​​​ടും​​​ബ​​​ശ്രീ​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​പ​​​ന്യാ​​​സര​​​ച​​​നാ മ​​​ത്സ​​​ര​​​ത്തി​​​ൽ മ​​​ല​​​പ്പു​​​റം പാ​​​ല​​​ക്കോ​​​ട് വ​​​ര​​​ന്പൂ​​​ർ സ്വ​​​ദേ​​​ശി​​​യും ചെ​​​ന്നൈ ഐ​​​ഐ​​​ടി​​​യി​​​ലെ അ​​​ഞ്ചാം വ​​​ർ​​​ഷ ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് എം​​​എ വി​​​ദ്യാ​​​ർ​​​ഥി​​​യു​​​മാ​​​യ അ​​​ഭി​​​രാം പ​​​വി​​​ത്ര​​​ന് ഒ​​​ന്നാം സ്ഥാ​​​നം.

കോ​​​ട്ട​​​യം തോ​​​ട്ട​​​ക്കാ​​​ട് കോ​​​ള​​​ജ് ഓ​​​ഫ് ടീ​​​ച്ച​​​ർ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​നി​​​ൽ സെ​​​ന്‍റ​​​ർ ഫോ​​​ർ പ്ര​​​ഫ​​​ഷ​​​ണ​​​ൽ ആ​​​ൻ​​​ഡ് അ​​​ഡ്വാ​​​ൻ​​​സ് സ്റ്റ​​​ഡീ​​​സ് വി​​​ദ്യാ​​​ർ​​​ഥി അ​​​ല​​​ൻ ആ​​​ന്‍റ​​​ണി​​​ക്കാ​​​ണ് ര​​​ണ്ടാം സ്ഥാ​​​നം.


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ​​​ട്ടം സ്വ​​​ദേ​​​ശി​​​യും ഹൈ​​​ദ​​​ര​​​ബാ​​​ദ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ സ്കൂ​​​ൾ ഓ​​​ഫ് സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സി​​​ൽ സോ​​​ഷ്യോ​​​ള​​​ജി വി​​​ഭാ​​​ഗം ഗ​​​വേ​​​ഷ​​​ക വി​​​ദ്യാ​​​ർ​​​ഥി​​​യു​​​മാ​​​യ അ​​​ൽ അ​​​മീ​​​ൻ മൂ​​​ന്നാം സ്ഥാ​​​ന​​​വും നേ​​​ടി. വി​​​ജ​​​യി​​​ക​​​ൾ​​​ക്ക് യ​​​ഥാ​​​ക്ര​​​മം 20,000, 15,000, 10,000 രൂ​​​പ വീ​​​തം കാ​​​ഷ് അ​​​വാ​​​ർ​​​ഡ് ല​​​ഭി​​​ക്കും.