കൊടകര കുഴല്‍പ്പണ കേസ് അന്വേഷണം അവസാനഘട്ടത്തിലെന്ന് ഇഡി
Friday, December 6, 2024 2:44 AM IST
കൊച്ചി: കൊടകര കുഴല്‍പ്പണക്കേസിലെ അന്വേഷണം അവസാനഘട്ടത്തിലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയെ അറിയിച്ചു.
കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാവകാശം വേണമെന്നും ഇഡി അറിയിച്ചു. മൂന്നാഴ്ചത്തെ സമയം അനുവദിച്ച കോടതി, ഹര്‍ജി പിന്നീട് പരിഗണിക്കാനായി മാറ്റിവച്ചു.
കുഴല്‍പ്പണ കവര്‍ച്ചക്കേസിലെ 51-ാം സാക്ഷി സന്തോഷ് നല്കിയ ഹര്‍ജിയില്‍ ഇഡിക്കും ആദായനികുതി വകുപ്പിനും തെരഞ്ഞെടുപ്പ് കമ്മീഷനും കോടതി നേരത്തേ നോട്ടീസയച്ചിരുന്നു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് കര്‍ണാടകയില്‍നിന്ന് ബിജെപിക്കുവേണ്ടി പണം കേരളത്തില്‍ എത്തിച്ചതായാണു കേസ്.