മുനമ്പം ഭൂപ്രശ്നം: ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കാം
Friday, December 6, 2024 2:07 AM IST
കൊച്ചി: മുനമ്പം ഭൂമിപ്രശ്നത്തിൽ ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന് നായര്‍ കമ്മീഷൻ മുമ്പാകെ വിഷയവുമായി ബന്ധപ്പെട്ടവര്‍ക്ക് ആക്ഷേപങ്ങള്‍, പരാതികള്‍, അഭിപ്രായങ്ങള്‍, നിര്‍ദേശങ്ങള്‍ തുടങ്ങിയവ സമര്‍പ്പിക്കാം.
തപാല്‍മുഖേനയും സര്‍ക്കാര്‍ പ്രവൃത്തി ദിനങ്ങളില്‍ കാക്കനാട് ഓഫീസില്‍ രാവിലെ പത്തുമുതല്‍ വൈകുന്നേരം അഞ്ചുവരെ നേരിട്ടും സമര്‍പ്പിക്കാം. തപാല്‍ വിലാസം: സി.എൻ. രാമചന്ദ്രൻ നായർ കമ്മീഷൻ, 1 ബി, ഭവാനി, കുന്നുംപുറം, കാക്കനാട്-682030.
ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് ശാശ്വത പരിഹാരം കണ്ടെത്തി സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ ശിപാര്‍ശ ചെയ്യാന്‍ കമ്മീഷന് ഓഫ് എന്‍ക്വയറീസ് ആക്ട് പ്രകാരമാണ് ഹൈക്കോടതി മുന്‍ ആക്ടിംഗ് ചീഫ് ജസ്റ്റീസായിരുന്ന സി.എന്‍. രാമചന്ദ്രന്‍നായരെ നിയോഗിച്ചത്.