കൊ​​​ച്ചി: നെ​​​ല്ലി​​​ന്‍റെ താ​​​ങ്ങു​​​വി​​​ല​​​യി​​​ല്‍ സം​​സ്ഥാ​​ന​​വി​​​ഹി​​​തം കു​​​റ​​​ച്ച​​​ത് ക​​​ര്‍​ഷ​​​ക​​​ദ്രോ​​​ഹ ന​​​ട​​​പ​​​ടി​​​യാ​​​ണെ​​​ന്നും സ​​ർ​​ക്കാ​​ർ ക​​​ര്‍​ഷ​​​ക അ​​​വ​​​ഗ​​​ണ​​​ന അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ല്‍ സ​​​മി​​​തി. കേ​​​ര​​​ള​​​ത്തി​​​ലെ മാ​​​റി വ​​​രു​​​ന്ന കാ​​​ലാ​​​വ​​​സ്ഥ നെ​​​ല്‍​കൃ​​​ഷി​​​യെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ നെ​​​ല്‍​കൃ​​​ഷി​​​ക്കാ​​​യി പ്ര​​​ത്യേ​​​ക പാ​​​ക്കേ​​​ജ് ത​​​യാ​​​റാ​​​ക്ക​​​ണം.

കാ​​​ലം തെ​​​റ്റി വ​​​രു​​​ന്ന മ​​​ഴ​​​ക്കാ​​​ലം ര​​​ണ്ടു കൃ​​​ഷി​​​യി​​​റ​​​ക്കു​​​ന്ന പാ​​​ട​​​ങ്ങ​​​ളി​​​ല്‍ നെ​​​ല്ല് ന​​​ന​​​ഞ്ഞു കി​​​ളി​​​ര്‍​ത്തു​​പോ​​​കു​​​ന്ന​​​തി​​​നും പു​​​ഞ്ച​​​ക്കൃ​​​ഷി​​​ക്ക് ഒ​​​രു​​​ക്കി​​​യ അ​​​പ്പ​​​ര്‍ കു​​​ട്ട​​​നാ​​​ട​​​ന്‍ പാ​​​ട​​​ങ്ങ​​​ളി​​​ല്‍ മ​​​ട വീ​​​ഴു​​​ന്ന​​​തി​​​നും കാ​​​ര​​​ണ​​​മാ​​​യി​​​രി​​​ക്കു​​​ന്നു.

ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് പോ​​​ലും ല​​​ഭി​​​ക്കാ​​​ത്ത ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ എ​​​ത്ര​​​യും വേ​​​ഗം സൗ​​​ജ​​​ന്യ​​മാ​​യി വി​​​ത്തു വി​​​ത​​​ര​​​ണം ചെ​​യ്യാ​​​നും നെ​​​ല്ല് ന​​​ന​​​ഞ്ഞും വെ​​​ള്ള​​​ത്തി​​​ല്‍ മു​​​ങ്ങി​​​യും നാ​​ശം നേ​​​രി​​​ട്ട​​​വ​​​ര്‍​ക്ക് അ​​​ടി​​​യ​​​ന്ത​​​ര ന​​​ഷ്‌​​ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​കാ​​​നും സ​​​ര്‍​ക്കാ​​​ര്‍ ത​​​യാ​​​റാ​​​ക​​​ണം.


കേ​​​ന്ദ്രം താ​​​ങ്ങു​​​വി​​​ല കൂ​​​ട്ടു​​​മ്പോ​​​ള്‍ കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി​​​ഹി​​​തം കു​​​റ​​​യ്ക്കു​​​ന്ന അ​​​വ​​​സ്ഥ​​​യാ​​​യ​​​തി​​​നാ​​​ല്‍ നെ​​​ല്ലി​​​ന് ദേ​​​ശീ​​​യ​​ത​​​ല​​​ത്തി​​​ല്‍ ഉ​​​ണ്ടാ​​​കു​​​ന്ന വി​​​ല​​വ​​​ര്‍​ധ​​​ന കേ​​​ര​​​ള​​​ത്തി​​​ല്‍ പ്ര​​​തി​​​ഫ​​​ലി​​​ക്കു​​​ന്നി​​​ല്ല.

നെ​​​ല്ലി​​​ന്‍റെ വി​​​ല കി​​​ട്ടാ​​​ന്‍ മാ​​​സ​​​ങ്ങ​​​ളോ​​​ളം കാ​​​ത്തി​​​രി​​​ക്കേ​​​ണ്ട അ​​​വ​​​സ്ഥ ഇ​​​ല്ലാ​​​താ​​​ക്കാ​​​നും പാ​​​ട​​​ത്തി​​​ന്‍റെ പു​​​റം​​​ബ​​​ണ്ടി​​​ന് ബ​​​ലം കൂ​​​ട്ടാ​​​നും പ്ര​​​ത്യേ​​​ക പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്ക​​​ണ​​​മെ​​​ന്നും ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

യോ​​​ഗ​​​ത്തി​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ജീ​​​വ് കൊ​​​ച്ചു​​​പ​​​റ​​​മ്പി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഡ​​​യ​​​റ​​​ക്ട​​​ര്‍ റ​​​വ. ഡോ. ​​​ഫി​​​ലി​​​പ്പ് ക​​​വി​​​യി​​​ല്‍, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ജോ​​​സ്‌​​​കു​​​ട്ടി ഒ​​​ഴു​​​ക​​​യി​​​ല്‍, ട്ര​​​ഷ​​​റ​​​ര്‍ അ​​​ഡ്വ. ടോ​​​ണി പു​​​ഞ്ച​​​ക്കു​​​ന്നേ​​​ല്‍, ഡോ. ​​​കെ.​​​എം. ഫ്രാ​​​ന്‍​സി​​​സ്, രാ​​​ജേ​​​ഷ് ജോ​​​ണ്‍, തോ​​​മ​​​സ് ആ​​​ന്‍റ​​​ണി, പീ​​​യു​​​സ് പ​​​റേ​​​ടം, ജോ​​​ര്‍​ജു​​​കു​​​ട്ടി പു​​​ന്ന​​​ക്കു​​​ഴി, ജേ​​​ക്ക​​​ബ് നി​​​ക്കോ​​​ളാ​​​സ്, അ​​​ഡ്വ. മ​​​നു വ​​​രാ​​​പ്പ​​​ള്ളി എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.