സുപ്രീംകോടതി വിധിക്ക് ഇഷ്ടപ്രകാരമുള്ള വ്യാഖ്യാനം ചാന്‍സലര്‍ നടത്തുന്നത് നിര്‍ഭാഗ്യകരമാണെന്ന് മന്ത്രി
Friday, December 6, 2024 2:07 AM IST
തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല വിസി നിയമനത്തിലെ സുപ്രീംകോടതി വിധിക്ക് ഇഷ്ടപ്രകാരമുള്ള വ്യാഖ്യാനം ചാന്‍സലര്‍ നടത്തുന്നത് നിര്‍ഭാഗ്യകരമാണെന്ന് മന്ത്രി ആര്. ബിന്ദു പത്രസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തിലെ പൊതുസര്‍വകലാശാലകളുടെ മേല്‍നോട്ടം നിക്ഷിപ്തമായിരിക്കുന്നത് സര്‍ക്കാരിലാണ്. ഗുണഭോക്താക്കള്‍ സംസ്ഥാനത്തെ വിദ്യാര്‍ഥി സമൂഹമാണ്. എന്നാല്‍, സംസ്ഥാനത്തിന്റെ താത്പര്യത്തിനു തുരങ്കം വയ്ക്കുന്ന തീരുമാനങ്ങളും നടപടികളും ഗവര്‍ണര്‍ സ്വീകരിക്കുന്നത് അതന്ത്യം പ്രതിഷേധാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.