കൊ​​​ച്ചി: ജൂ​​​ണി​​​യ​​​ര്‍ ന​​​ടി​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ല്‍ ‘അ​​​മ്മ’ മു​​​ന്‍ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഇ​​​ട​​​വേ​​​ള ബാ​​​ബു​​​വി​​​നെ​​​തി​​​രേ കോ​​​ഴി​​​ക്കോ​​​ട് ന​​​ട​​​ക്കാ​​​വ് പോ​​​ലീ​​​സെ​​​ടു​​​ത്ത കേ​​​സി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ സ്റ്റേ ​​​ര​​​ണ്ടാ​​​ഴ്ച​​​ത്തേ​​​ക്കു​​​കൂ​​​ടി നീ​​​ട്ടി.

സി​​​നി​​​മ​​​യി​​​ല്‍ അ​​​വ​​​സ​​​ര​​​വും സം​​​ഘ​​​ട​​​ന​​​യി​​​ല്‍ അം​​​ഗ​​​ത്വ​​​വും ല​​​ഭി​​​ക്കാ​​​ന്‍ ലൈം​​​ഗി​​​ക​​​താ​​​ത്പ​​​ര്യ​​​ത്തോ​​​ടെ ഇ​​​ട​​​പെ​​​ട്ടെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് കോ​​​ഴി​​​ക്കോ​​​ട് സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ ന​​​ടി ന​​​ല്‍കി​​​യ പ​​​രാ​​​തി​​​യി​​​ലാ​​​ണു കേ​​​സെ​​​ടു​​​ത്തി​​​രു​​​ന്ന​​​ത്.


കേ​​​സ് റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഇ​​​ട​​​വേ​​​ള ബാ​​​ബു ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​യി​​​ലാ​​​ണു നി​​​ര്‍ദേ​​​ശം. ‘അ​​​മ്മ’യു​​​ടെ അം​​​ഗ​​​ത്വ​​​ത്തി​​​ന് ഫീ​​​സ് ര​​​ണ്ടു ല​​​ക്ഷ​​​മാ​​​ണെ​​​ന്നും അ​​​ഡ്ജ​​​സ്റ്റ് ചെ​​​യ്താ​​​ല്‍ ഈ ​​​തു​​​ക ന​​​ല്‍കേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന് ഹ​​​ര്‍ജി​​​ക്കാ​​​ര​​​ന്‍ പ​​​റ​​​ഞ്ഞെ​​​ന്നു​​​മാ​​​ണ് ന​​​ടി​​​യു​​​ടെ പ​​​രാ​​​തി.