ശിശുക്ഷേമ സമിതി: ജാഗ്രത വേണമെന്ന് കെസിബിസി പ്രോ-ലൈഫ് സമിതി
Friday, December 6, 2024 2:07 AM IST
കൊച്ചി: തിരുവനന്തപുരത്ത് ശിശുക്ഷേമ സമിതിയിലെ ആയമാർ രണ്ടു വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച സംഭവത്തിൽ കെസിബിസി പ്രോ-ലൈഫ് സംസ്ഥാന സമിതി ഉത്കണ്ഠ രേഖപ്പെടുത്തി.
സർക്കാരിന്റെ ഇത്തരം സ്ഥാപനങ്ങളിൽ തൊഴിൽ എന്ന നിലയ്ക്കു മാത്രം ആയമാരായി പ്രവർത്തിക്കുന്നവർക്ക് സ്ഥാപനത്തിലെ അന്തേവാസികളോട് വേണ്ടത്ര കരുതലും കരുണയും ഉണ്ടാകണമെന്നില്ല.
ഇത്തരത്തിൽ അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ടത്ര ജാഗ്രതയും കരുതലും സർക്കാർ കാണിക്കണമെന്നും കെസിബിസി പ്രോ-ലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ് ജോൺസൺ ചൂരേപ്പറമ്പിൽ, ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ എന്നിവർ ആവശ്യപ്പെട്ടു.