റെ​ജി ജോ​സ​ഫ്

കോ​ട്ട​യം: നാ​ട്ടു​ച​ന്ത​യി​ല്‍ ക​ര്‍ഷ​ക​ര്‍ ഒ​രു​മി​ച്ചു കൂ​ടു​ന്ന​തു​പോ​ലെ​യ​ല്ല വി​ത്തു​കു​ട്ട​യ്ക്കു ചു​റ്റും നാ​ടൊ​ന്നാ​കെ സം​ഗ​മി​ക്കു​ക. ക​മ​ണ്ഡ​ലു മു​ത​ല്‍ ക​ടു​ക് വ​രെ നി​ര​ക്കു​ന്ന ജൈ​വ​വൈവി​ധ്യ​മാ​ണ് വി​ത്തു​കു​ട്ട. ഇ​വി​ടെ ഇ​ഷ്ട​മു​ള്ള വി​ത്തു​ക​ള്‍ കൊ​ണ്ടു​വ​യ്ക്കാം.

ഇ​ഷ്ട​മു​ള്ള​ത് ആ​ര്‍ക്കും എ​ടു​ക്കാം. ന​യാ​പൈ​സ കൊ​ടു​ക്കു​ക​യോ വാ​ങ്ങു​ക​യോ ചെ​യ്യാ​തെ വി​ത്തു​ക​ളും തൈ​ക​ളും പ​ങ്കു​വ​യ്ക്കു​ന്ന​തി​ല്‍ സ​ന്തോ​ഷം ക​ണ്ടെ​ത്തു​ന്ന വി​ത്തു​കു​ട്ട കൂ​ട്ടാ​യ്മ ഇ​തോ​ട​കം വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ 156 സം​ഗ​മ​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യി​രി​ക്കു​ന്നു.

പൂ​ഞ്ഞാ​ര്‍ ഭൂ​മി​ക സൊ​സൈ​റ്റി ആ​വി​ഷ്‌​ക​രി​ച്ച വി​ത്തു​കു​ട്ട​യു​ടെ മു​ദ്രാ​വാ​ക്യ​മാ​ണ് പ​ങ്കി​ടു​ക, പ​ങ്കു​വ​യ്ക്കു​ക.

പ​ച്ച​ക്ക​റി, ഫ​ല​വ​ര്‍ഗ​ങ്ങ​ള്‍, കി​ഴ​ങ്ങുവ​ര്‍ഗ​ങ്ങ​ള്‍, ഔ​ഷ​ധ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ വി​ത്തു​ക​ളും തൈ​ക​ളും വി​വി​ധ ന​ടീ​ല്‍ വ​സ്തു​ക്ക​ളു​മാ​ണ് വി​ത്തു​കു​ട്ട​യി​ല്‍ നി​ക്ഷേ​പി​ച്ച് പ​ര​സ്പ​രം കൈ​മാ​റു​ന്ന​ത്. ഒ​രു പൊ​തു ഇ​ട​ത്തി​ല്‍ മു​ന്‍കൂ​ട്ടി നി​ശ്ച​യി​ക്കു​ന്ന ദി​വ​സം കൊ​ണ്ടു​വ​ന്ന് പ​ങ്കി​ടു​ന്ന​ത് വി​ശേ​ഷം ത​ന്നെ​യാ​ണ്.

ഒ​ന്നും കൈ​മാ​റാ​ന്‍ ഇ​ല്ലാ​ത്ത​വ​ര്‍ക്കും വി​ത്തുകു​ട്ട​യി​ല്‍നി​ന്നു മ​ടി​കൂ​ടാ​തെ എ​ടു​ക്കാം. അ​നാ​വ​ശ്യ​മാ​യും അ​ധി​ക​മാ​യും ആ​രും ഒ​ന്നും എ​ടു​ക്കി​ല്ല. എ​ന്നാ​ല്‍ ആ​രും ആ​രെ​യും ത​ട​യി​ല്ല, ചോ​ദ്യം ചെ​യ്യി​ല്ല.

സ്വ​ന്തം വി​ത്തും തൈ​യും ആ​രാ​ണ് ന​ടാ​ന്‍ കൊ​ണ്ടു​പോ​കു​ന്ന​തെ​ന്ന​ത് നോ​ക്കി വ​യ്ക്കും. അ​ത് കി​ളി​ര്‍ത്തോ ഫ​ല​മി​ട്ടോ എ​ന്ന് ഇ​ട​യ്ക്കി​ടെ വി​ളി​ച്ചു ചോ​ദി​ക്കും. അ​ത്ത​ര​ത്തി​ല്‍ പു​തു​മ​യു​ള്ള കാ​ര്‍ഷി​ക സൗ​ഹൃ​ദ​ലോ​കം ഒ​രു​ക്കു​ക​യാ​ണ് ഭൂ​മി​ക.


അ​താ​തു നാ​ട്ടി​ലെ ക​ര്‍ഷ​ക​ര്‍ അ​വ​ര്‍ക്കു​ള്ള ഫ​ല​വും വി​ത്തും തൈ​യു​മൊ​ക്കെ​യാ​യി നി​ശ്ചി​ത ഇ​ട​ത്ത് സം​ഗ​മി​ക്കും. കൊ​ണ്ടു​വ​രു​ന്ന ഇ​നം ഓ​രോ​രു​ത്ത​രും നി​ര​ത്തി അ​തി​ന്‍റെ വി​ശേ​ഷ​ങ്ങ​ളും കൃ​ഷി​രീ​തി​യും എ​ല്ലാ​വ​രോ​ടു​മാ​യി പ​റ​യും.

പാ​വ​ല്‍, കോ​വ​ല്‍, പ​യ​ര്‍, പാ​വ​ല്‍, അ​ട​താ​പ്പ്, കാ​ച്ചി​ല്‍, ചേ​ന, ചേ​മ്പ്, ചീ​നി, ചീ​ര, തു​വ​ര, ന​ന​കി​ഴ​ങ്ങ്, രു​ദ്രാ​ക്ഷം എ​ന്നു​വേ​ണ്ട നാ​ട​ന്‍ മാ​ങ്ങാ അ​ണ്ടി മു​ത​ല്‍ ച​ക്ക​ക്കു​രു വ​രെ നൂ​റു കൂ​ട്ടം ഇ​ന​ങ്ങ​ളാ​യി​രി​ക്കും വ​ഴി​യോ​ര​ത്ത് നി​ര​ത്തു​ക. ചി​ല​ര്‍ കൂ​ട​ക​ളി​ല്‍ തൈ ​കി​ളി​ര്‍പ്പി​ച്ചു​കൊ​ണ്ടു​വ​രും. കാ​യി​ട്ട ചീ​നി​മു​ള​കും കാ​ന്താ​രി​യും കൂ​ട്ടി​ല്‍ വ​ള​ര്‍ത്തി കൊ​ണ്ടു​വ​രു​ന്ന​വ​രു​മു​ണ്ട്.

അ​പൂ​ര്‍വ ഔ​ഷ​ധ​സ​സ്യ​ങ്ങ​ളും കൈ​മോ​ശം വ​ന്ന​താ​യി ക​രു​തി​യ ക​രു​തു​ന്ന ഫ​ല​വൃ​ക്ഷ​ങ്ങ​ളു​മൊ​ക്കെ അ​തി​ല്‍ കാ​ണും. ഒ​രി​നം വി​ത്ത് കു​റ​വെ​ന്നു തോ​ന്നി​യാ​ല്‍ കി​ട്ടാ​ത്ത​വ​ര്‍ക്ക് അ​ത് എ​ത്തി​ച്ചു​കൊ​ടു​ക്കാ​നും വേ​ണ്ടി​വ​ന്നാ​ല്‍ ന​ട്ടു​കൊ​ടു​ക്കാ​നു​മുള്ള ആ​ത്മാ​ര്‍ഥ​ത.

നാ​ട്ടി​ല്‍ ഇ​ത്ര​ത്തോ​ളം ഇ​നം കാ​ച്ചി​ലും ചേ​മ്പും വാ​ഴ​യു​മൊ​ക്കെ ഉ​ണ്ടെ​ന്ന് പ​ല​രും അ​റി​യു​ന്ന​ത് വി​ത്തു​കു​ട്ട​യ്ക്കു ചു​റ്റും വ​ട്ടം കൂ​ടു​മ്പോ​ഴാ​ണ്.

ജൈ​വ​വൈ​വി​ധ്യം സം​ര​ക്ഷി​ക്കു​ക, പ്ര​ദേ​ശി​ക ഭ​ക്ഷ​ണ​വൈ​വി​ധ്യം നി​ല​നി​ര്‍ത്തി ഭ​ക്ഷ്യസു​ഭി​ക്ഷ​ത ഒ​രു​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് ആ​റു വ​ര്‍ഷം മു​ന്‍പ് ഭൂ​മി​ക വി​ത്തു​കു​ട്ട​യ്ക്ക് തു​ട​ക്ക​മി​ട്ട​തെ​ന്ന് സെ​ക്ര​ട്ട​റി എ​ബി ഇ​മ്മാ​നു​വ​ല്‍ പൂ​ണ്ടി​ക്കു​ളം പ​റ​ഞ്ഞു.