റവ. ഡോ. ലൂക്ക് തടത്തിൽ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി പ്രസിഡന്റ്
Friday, December 6, 2024 2:07 AM IST
ആലുവ: പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിയുടെ പ്രസിഡന്റായി റവ. ഡോ. ലൂക്ക് തടത്തിൽ നിയമിതനായി. മാനന്തവാടി രൂപതാംഗമാണ്.
മലബാർ മേഖലയിൽനിന്ന് ആദ്യമായി ഈ സ്ഥാനത്തെത്തുന്ന ഡോ. ലൂക്ക് തടത്തിൽ ആലുവ മംഗലപ്പുഴ സെമിനാരിയിൽ സേവനം ചെയ്തുവരികയായിരുന്നു. നിലവിൽ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വൈസ് പ്രസിഡന്റാണ്. ഇന്ത്യയിലും വിദേശത്തുമായി നിരവധി സ്ഥാപനങ്ങളിൽ അധ്യാപകനായ അദ്ദേഹം ഗ്രന്ഥകർത്താവുമാണ്.
വത്തിക്കാനിലെ ഡിക്കാസ്റ്ററി ഫോർ കൾച്ചർ ആൻഡ് എഡ്യുക്കേഷന്റെ നിർദേശപ്രകാരം കെസിബിസി അധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയാണു നിയമനം നടത്തിയത്.
ആലുവ കാർമൽഗിരി സെമിനാരിയിൽ കെസിബിസി വൈസ പ്രസിഡന്റ് മാർ പോളി കണ്ണൂക്കാടൻ നിയമനപത്രം വായിച്ചു പ്രഖ്യാപനം നടത്തി.