ആർ. ശ്രീലക്ഷ്മി ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ
Friday, December 6, 2024 2:07 AM IST
തിരുവനന്തപുരം: ചരക്കു സേവന നികുതി അഡീഷണൽ കമ്മീഷണർ ആർ. ശ്രീലക്ഷ്മിയെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി നിയമിച്ചു. ജിഎസ്ടി അഡീഷണൽ കമ്മീഷണറുടെ അധിക ചുമതലയും ശ്രീലക്ഷ്മി വഹിക്കും.
കൊച്ചി നഗരസഭാ സെക്രട്ടറി ചെൽസ സിനിയെ പൊതുഭരണ (ഏകോപനം) വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയായി മാറ്റി നിയമിച്ചു.