തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 29-ാമ​​​ത് കേ​​​ര​​​ള രാ​​​ജ്യാ​​​ന്ത​​​ര ച​​​ല​​​ച്ചി​​​ത്ര​​​മേ​​​ള​​​യി​​​ലെ സ്പി​​​രി​​​റ്റ് ഓ​​​ഫ് സി​​​നി​​​മ പു​​​ര​​​സ്കാ​​​രം സം​​​വി​​​ധാ​​​യി​​​ക പാ​​​യ​​​ൽ ക​​​പാ​​​ഡി​​​യ​​​യ്ക്ക് സ​​​മ്മാ​​​നി​​​ക്കും.

അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ​​​യും ശി​​​ൽ​​​പ്പ​​​വും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വു​​​മ​​​ട​​​ങ്ങു​​​ന്ന പു​​​ര​​​സ്കാ​​​രം ന​​​ൽ​​​കി​​​യാ​​​ണ് ഇ​​​ന്ത്യ​​​ൻ സം​​​വി​​​ധാ​​​യി​​​ക​​​യും കാ​​​ൻ ച​​​ല​​​ച്ചി​​​ത്ര​​​മേ​​​ള​​​യി​​​ലെ ഗ്രാ​​​ൻ​​​ഡ് പ്രി ​​​ജേ​​​താ​​​വു​​​മാ​​​യ പാ​​​യ​​​ൽ ക​​​പാ​​​ഡി​​​യ​​​യെ ആ​​​ദ​​​രി​​​ക്കു​​​ക. 20 ന് ​​​നി​​​ശാ​​​ഗ​​​ന്ധി ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന മേ​​​ള​​​യു​​​ടെ സ​​​മാ​​​പ​​​ന ച​​​ട​​​ങ്ങി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ക്കും.

ആ​​​ദ്യ സം​​​വി​​​ധാ​​​ന സം​​​രം​​​ഭ​​​ത്തി​​​ന് കാ​​​ൻ മേ​​​ള​​​യി​​​ൽ ഗ്രാ​​​ന്‍റ് പ്രി ​​​നേ​​​ടു​​​ന്ന ആ​​​ദ്യ ഇ​​​ന്ത്യ​​​ൻ സം​​​വി​​​ധാ​​​യി​​​ക​​​യാ​​​ണ് . ന​​​ട​​​നും രാ​​​ഷ്ട്രീ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നു​​​മാ​​​യ ഗ​​​ജേ​​​ന്ദ്ര ചൗ​​​ഹാ​​​നെ ഫി​​​ലിം ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ചെ​​​യ​​​ർ​​​മാ​​​നാ​​​യി നി​​​യ​​​മി​​​ച്ച ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ ന​​​ട​​​ന്ന പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പാ​​​യ​​​ൽ സം​​​വി​​​ധാ​​​നം ചെ​​​യ്ത ’എ ​​​നൈ​​​റ്റ് ഓ​​​ഫ് നോ​​​യിം​​​ഗ് ന​​​ത്തിം​​​ഗ്’ 2021ലെ ​​​കാ​​​ൻ ച​​​ല​​​ച്ചി​​​ത്ര​​​മേ​​​ള​​​യി​​​ൽ മി​​​ക​​​ച്ച ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി​​​ക്കു​​​ള്ള ഗോ​​​ൾ​​​ഡ​​​ൻ ഐ ​​​പു​​​ര​​​സ്കാ​​​രം നേ​​​ടി​​​യി​​​രു​​​ന്നു.


ഈ ​​​ചി​​​ത്ര​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​പ്ര​​​ദ​​​ർ​​​ശ​​​നം കാ​​​ൻ മേ​​​ള​​​യി​​​ലെ ഡ​​​യ​​​റ​​​ക്ടേ​​​ഴ്സ് ഫോ​​​ർ​​​ട്ട്നൈ​​​റ്റ് വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. ടോ​​​റേ​​​ൻ​​​റാ ച​​​ല​​​ച്ചി​​​ത്ര​​​മേ​​​ള​​​യി​​​ൽ ആം​​​പ്ളി​​​ഫൈ വോ​​​യ്സ​​​സ് അ​​​വാ​​​ർ​​​ഡും ഈ ​​​ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി​​​ക്ക് ല​​​ഭി​​​ക്കു​​​ക​​​യു​​​ണ്ടാ​​​യി.