പ്രദീപും രാഹുലും സത്യപ്രതിജ്ഞ ചെയ്തു
Thursday, December 5, 2024 2:20 AM IST
തിരുവനന്തപുരം: ചേലക്കര എംഎല്‍എയായി യു.ആര്. പ്രദീപും പാലക്കാട് എംഎല്‍എയായി രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു.
നിയമസഭയില്‍ ശങ്കനാരായണന് തമ്പി ഹാളില്‍ സ്പീക്കര്‍ എ.എന്‍. ഷംസീറിനു മുന്‍പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്. യു. ആര്. പ്രദീപ് ‘സഗൗരവ’ത്തിലും രാഹുല്‍ മാങ്കൂട്ടത്തില്‍ ‘ദൈവനാമത്തിലു’മാണ് സത്യവാചകം ചൊല്ലിയത്.