തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ വി​​​​ജ​​​​യി​​​​ച്ച് എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രാ​​​​യി സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​​യ്ത രാ​​​​ഹു​​​​ൽ മാ​​​​ങ്കൂ​​​​ട്ട​​​​ത്തി​​​​ലി​​​​നും യു.​​​​ആ​​​​ർ. ​​​​പ്ര​​​​ദീ​​​​പി​​​​നും സ്പീ​​​​ക്ക​​​​ർ എ​​​​ൻ.​​​​എ​​​​ൻ.​​​​ ഷം​​​​സീ​​​​റി​​​​ന്‍റെ ഉ​​​​പ​​​​ഹാ​​​​രം നീ​​​​ല ട്രോ​​​​ളി ബാ​​​​ഗ്. പാ​​​​ല​​​​ക്കാ​​​​ട് ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ദി​​​​വ​​​​സ​​​​ങ്ങ​​​​ളോ​​​​ളം ച​​​​ർ​​​​ച്ച​​​​യാ​​​​യ നീ​​​​ല ട്രോ​​​​ളി ബാ​​​​ഗ് ഇ​​​​തോ​​​​ടെ വീ​​​​ണ്ടും ച​​​​ർ​​​​ച്ച​​​​യാ​​​​യി.

പാ​​​​ല​​​​ക്കാ​​​​ട് ഉ​​​​പ​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നി​​​​ടെ കോ​​​​ണ്‍​ഗ്ര​​​​സ് നീ​​​​ല ട്രോ​​​​ളി ബാ​​​​ഗി​​​​ൽ ക​​​​ള്ള​​​​പ്പ​​​​ണം കൊ​​​​ണ്ടു​​​​വ​​​​ന്നെ​​​​ന്നു സി​​​​പി​​​​എം ആ​​​​രോ​​​​പി​​​​ച്ചി​​​​രു​​​​ന്നു. ഈ ​​​​വി​​​​വാ​​​​ദ​​​​ത്തി​​​​ൽ സി​​​​പി​​​​എ​​​​മ്മി​​​​ൽ​​​​നി​​​​ന്ന് ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ വി​​​​മ​​​​ർ​​​​ശ​​​​നം നേ​​​​രി​​​​ടേ​​​​ണ്ടി വ​​​​ന്ന രാ​​​​ഹു​​​​ലി​​​​ന് ഉ​​​​ൾ​​​​പ്പെ​​​​ടെ സ്പീ​​​​ക്ക​​​​ർ നീ​​​​ല ട്രോ​​​​ളി ബാ​​​​ഗ് സ​​​​മ്മാ​​​​ന​​​​മാ​​​​യി ന​​​​ൽ​​​​കി​​​​യതോ​​​​ടെ​​​​യാ​​​​ണ് ‘ട്രോ​​​​ളി ബാ​​​​ഗ്’ വീ​​​​ണ്ടും ച​​​​ർ​​​​ച്ചയാ​​​​യ​​​​ത്.


ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന, നി​​​​യ​​​​മ​​​​സ​​​​ഭാ ച​​​​ട്ട​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ സം​​​​ബ​​​​ന്ധി​​​​ച്ച പു​​​​സ്ത​​​​ക​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​യാ​​​​ണു നീ​​​​ല ട്രോ​​​​ളി ബാ​​​​ഗി​​​​ൽ സ​​​​മ്മാ​​​​നി​​​​ച്ച​​​​ത്. പു​​​​തു​​​​താ​​​​യി എ​​​​ത്തു​​​​ന്ന എ​​​​ല്ലാ എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ​​​​ക്കും ബാ​​​​ഗ് ന​​​​ൽ​​​​കാ​​​​റു​​​​ണ്ടെ​​​​ന്നും ഇ​​​​ത്ത​​​​വ​​​​ണ ബാ​​​​ഗി​​​​ന് നീ​​​​ല നി​​​​റ​​​​മാ​​​​യ​​​​ത് യാ​​​​ദൃ​​​​ച്ഛിക​​​​മാ​​​​ണെ​​​​ന്നു​​​​മാ​​​​ണ് സ്പീ​​​​ക്ക​​​​റു​​​​ടെ ഓ​​​​ഫീ​​​​സി​​​​ന്‍റെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം.