10 ദിവസം: അനധികൃത ബോര്‍ഡുകള്‍ നീക്കണം
Thursday, December 5, 2024 2:20 AM IST
കൊച്ചി: പൊതുഇടങ്ങളിലെ അനധികൃത ബോര്‍ഡുകള്‍ പത്തു ദിവസത്തിനകം നീക്കണമെന്ന് ഹൈക്കോടതി. നീക്കം ചെയ്തില്ലെങ്കില്‍ തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരില്‍നിന്ന് പിഴഈടാക്കും.
അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ സെക്രട്ടറിമാര്‍ക്ക് പ്രത്യേക സംഘത്തെ രൂപീകരിക്കാമെന്നും ഭീഷണികളുണ്ടായാല്‍ പോലീസ് സഹായം നൽകണമെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് നിര്‍ദേശിച്ചു.
കോടികള്‍ മുടക്കി നിരത്തുകള്‍ മനോഹരമാക്കിയ ശേഷം ബോര്‍ഡുകള്‍ സ്ഥാപിച്ച് വൃത്തികേടാക്കുകയാണിപ്പോള്‍. സര്‍ക്കാരിന്റെ പരാജയമാണിത്. ബോര്‍ഡ് നീക്കം ചെയ്താല്‍ നടപടി ഉണ്ടാകില്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പു നല്കാന് സര്‍ക്കാരിനാകുമോ? പലയിടത്തും അപകടാവസ്ഥയിലുള്ള വലിയ ബോര്‍ഡുകളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ബോര്‍ഡ് വയ്ക്കുകയെന്നത് അനിവാര്യമായ മതപരമായ ആചാരമല്ലെന്നും കോടതി പറഞ്ഞു.