വന്ദേഭാരത് എക്സ്പ്രസ് വഴിയിൽ മണിക്കൂറുകൾ കുടുങ്ങി
Thursday, December 5, 2024 2:20 AM IST
ഷൊർണൂർ: സാങ്കേതിക തകരാര്‍മൂലം വന്ദേഭാരത് എക്സ്പ്രസ് വഴിയില്‍ മൂന്നു മണിക്കൂറോളം കുടുങ്ങി.
ഷൊര്‍ണൂർ കൊച്ചി പാലത്തിനുസമീപമാണ് ഇന്നലെ വൈകുന്നേരം അഞ്ചരയോടെ കാസർഗോഡ് - തിരുവനന്തപുരം വന്ദേഭാരത് നിർത്തിയിടേണ്ടി വന്നത്. ഇതോടെ ഇന്റർസിറ്റിയടക്കം മുഴുവൻ ട്രെയിനുകളും വഴിയിൽ പിടിച്ചിട്ടു.
ബാറ്ററി ചാർജ് തീർന്നതിനെത്തുടർന്നുള്ള സാങ്കേതിക തകരാറെന്നായിരുന്നു ആദ്യത്തെ വിശദീകരണം. ട്രെയിൻ ഉടൻ പുറപ്പെടുമെന്നു റെയിൽവേ അറിയിച്ചെങ്കിലും ഒന്നും നടന്നില്ല.
ട്രെയിനിൽ മണിക്കൂറുകളോളം കുടുങ്ങിയ യാത്രക്കാർ ദുരിതത്തിലായതോടെ ബഹളവും തുടങ്ങിയിരുന്നു. മൂന്നു മണിക്കൂറിനുശേഷം പുതിയ എൻജിൻ ഘടിപ്പിച്ച് എട്ടരയോടെയാണു ട്രെയിൻ പുറപ്പെട്ടത്.