സിഎച്ച്ആർ കേസ് കോടതി പരിഗണിച്ചില്ല
Thursday, December 5, 2024 2:01 AM IST
കട്ടപ്പന: സിഎച്ച്ആർ (കാർഡമം ഹിൽ റിസർവ്) കേസ് സുപ്രീം കോടതി ഇന്നലെ പരിഗണിച്ചില്ല. ഇനി എന്നു കേസ് കേൾക്കുമെന്നതു സംബന്ധിച്ച് അടുത്ത ദിവസമെ വ്യക്തതവരു. അടുത്ത ഹിയറിംഗ് കോടതി രജിസ്ട്രാർ നിശ്ചയിക്കും.
കോടതി ക്രിസ്മസ് വെക്കേഷനു പിരിയുന്നതിനു മുന്പ് കേസ് ലിസ്റ്റു ചെയ്പ്പെട്ടാൽ അത്രയും നേരത്തെ തീരുമാനമുണ്ടായേക്കും. മാർച്ചിൽ വാർഷിക വെക്കേഷനും ഉണ്ട്.
കേസ് ഇന്നലെ പരിഗണിക്കാതെ വന്നതോടെ ഒക്ടോബർ 24ലെ ഇടക്കാല ഉത്തരവു നിലനിൽക്കുകയാണ്. അതായത് സിഎച്ച്ആറിൽ പട്ടയ വിതരണത്തിനും വാണിജ്യ ഉപയോഗത്തിനും ഉള്ള നിരോധനം നിലനിൽക്കും. ഇപ്പോൾ കേസ് പരിഗണിക്കുന്ന ബി.ആർ. ഗവായ് അധ്യക്ഷനായുള്ള ബഞ്ചിന്റെ കാലാവധി അവസാനിക്കുന്നതിനു മുന്പ് കേസിൽ അന്തിമ വിധി ഉണ്ടാകാത്ത പക്ഷം കേസ് വീണ്ടും നീളും.
നിലവിലെ ചീഫ് ജസ്റ്റീസിനു മേയ് വരെയാണ് കാലാവധി ഉള്ളത്. ബി.ആർ. ഗവായ് ചീഫ് ജസ്റ്റീസായാൽ നിലവിലുള്ള പരിസ്ഥിതി ബഞ്ച് പുനർ രൂപീകരിക്കേണ്ടി വരും. അതിനു ശേഷം കേസ് വീണ്ടും പരിഗണിഗണിച്ച് വാദം കേൾക്കണം. ഇത് സിഎച്ച്ആർ മേഖലയിലെ ഭൂ ഉടമകളുടെ പ്രതിസന്ധികൾ രൂക്ഷമാക്കും.