ജസ്റ്റീസുമാരായ വി. ഷെർസിയും അശോക് മേനോനും ഉപലോകായുക്തമാർ
Thursday, December 5, 2024 2:01 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ അഴിമതി നിരോധനത്തിനായി രൂപീകരിച്ച ലോകായുക്തയിലെ ഉപലോകായുക്തമാരായി ജസ്റ്റീസ് (റിട്ട.) വി.ഷെർസിയെയും ജസ്റ്റീസ് (റിട്ട.) അശോക് മേനോനെയും നിയമിക്കാൻ മുഖ്യമന്ത്രി അധ്യക്ഷനായ സമിതി ശിപാർശ ചെയ്തു. ഇരുവരും ഹൈക്കോടതിയിലെ വിരമിച്ച ജഡ്ജിമാരാണ്.
ഇതോടൊപ്പം സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗമായി വി.ഗീതയെ നിയമിക്കാൻ ഗവർണറോടു ശിപാർശ ചെയ്യാനും മുഖ്യമന്ത്രി, സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ ഉന്നതതല സമിതി യോഗം തീരുമാനിച്ചു.