ശബരിമലയില്‍ സമരത്തിനും പ്രതിഷേധത്തിനും വിലക്ക്
Thursday, December 5, 2024 2:01 AM IST
കൊച്ചി: ശബരിമലയില്‍ സമരവും പ്രതിഷേധവും വിലക്കി ഹൈക്കോടതി ദേവസ്വം ബെഞ്ച്. ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ മതിയെന്നും കോടതി.
ഡോളി സര്‍വീസുകാരുടെ സമരത്തില്‍ റിപ്പോര്‍ട്ട് തേടിക്കൊണ്ടാണ് ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റീസ് എസ്. മുരളികൃഷ്ണ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ചിന്റെ നിര്‍ദേശം. ശബരിമല സമരം നടത്താനുള്ള സ്ഥലമല്ല. സമരം പോലുള്ള സംഭവങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം.
ഡോളി സര്‍വീസിന് 3500 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. അതില്‍ കൂടുതല്‍ ഈടാക്കാനാകില്ലെന്നും കോടതി പറഞ്ഞു. മലകയറാന്‍ ബുദ്ധിമുട്ടുള്ളവരെ എത്തിക്കാന്‍ 380 ഡോളികളാണ് അനുവദിച്ചതെന്ന് ബോര്‍ഡ് അറിയിച്ചു.