കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് പ്രതിഷേധിച്ചു
Thursday, December 5, 2024 2:01 AM IST
കോട്ടയം: ഭിന്നശേഷി സംവരണത്തിന്റെ പേരിൽ 2021 മുതലുള്ള എയ്ഡഡ് സ്കൂൾ നിയമനങ്ങൾ റദ്ദാക്കാനുള്ള സർക്കാർ നീക്കത്തിനെതിരേ കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന എക്സിക്യൂട്ടീവ് പ്രതിഷേധിച്ചു.
പ്രതിഷേധാർഹമായ നിയമന റദ്ദാക്കൽ ഉത്തരവ് പിൻവലിക്കണമെന്നും കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ടോം മാത്യ അധ്യക്ഷത വഹിച്ചു.
ജി. ബിജു, റോബിൻ മത്യു, സി.എ. ജോണി, സി.ഐ. ആന്റണി, ബിജു പി. ആന്റണി, ഷൈനി കുര്യാക്കോസ്, ഫെലിക്സ് ജോ, സുഭാഷ് മാത്യു എന്നിവർ പ്രസംഗിച്ചു.