കൊ​​​ച്ചി: മീ​​​ൻ വ​​​ല​​​ക​​​ളി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന വി​​​ഷാം​​​ശ​​​മു​​​ള്ള ഈ​​​യ​​​ക്ക​​​ട്ടി​​​ക​​​ൾ​​​ക്കു ബ​​​ദ​​​ൽ സം​​​വി​​​ധാ​​​ന​​​വു​​​മാ​​​യി കേ​​​ന്ദ്ര മ​​​ത്സ്യ സാ​​​ങ്കേ​​​തി​​​ക ഗ​​​വേ​​​ഷ​​​ണ സ്ഥാ​​​പ​​​ന​​​മാ​​​യ ഐ​​​സി​​​എ​​​ആ​​​ർ- സി​​​ഫ്റ്റ്. ഈ​​​യ​​​ത്തി​​​നു പ​​​ക​​​രം സ്റ്റെ​​​യി​​​ൻ​​​ലെ​​​സ് സ്റ്റീ​​​ൽ ഉ​​​പ​​​യോ​​​ഗി​​​ച്ചു സി​​​ഫ്റ്റ് ന​​​ട​​​ത്തു​​​ന്ന പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ വി​​​ജ​​​യം ക​​ണ്ട​​താ​​യി സി​​​ഫ്റ്റി​​​ലെ ഫി​​​ഷിം​​ഗ് ടെ​​​ക്നോ​​​ള​​​ജി വി​​​ഭാ​​​ഗം മേ​​​ധാ​​​വി ഡോ. ​​​എം.​​​പി. ര​​​മേ​​​ശ​​​ൻ പ​​​റ​​​ഞ്ഞു.

ചി​​​ല രാ​​​ജ്യ​​​ങ്ങ​​​ൾ ഈ​​​യം പി​​​ടി​​​പ്പി​​​ച്ച വ​​​ല​​​ക​​​ളും ചൂ​​​ണ്ട​​​ക​​​ളും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് നി​​​രോ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. ബ​​​ദ​​​ൽ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ഇ​​​ന്ത്യ​​​യി​​​ൽ ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ൾ കേ​​​ന്ദ്ര ഫി​​​ഷ​​​റീ​​​സ് മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ അ​​​നു​​​മ​​​തി​​​ക്കാ​​​യി സി​​​ഫ്റ്റ് സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.


ഒ​​​രു പേ​​​ഴ്സീ​​​ൻ വ​​​ല​​​യി​​​ൽ ആ​​​യി​​​രം കി​​​ലോ​​​യി​​​ല​​​ധി​​​കം ഈ​​​യ​​​മാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. ട്രോ​​​ൾ വ​​​ല​​​ക​​​ളി​​​ൽ 70 കി​​​ലോ​​​വ​​​രെ ഈ​​​യം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​രു​​​ണ്ട്.

വ​​​ല​​​ക​​​ൾ സ​​​മു​​​ദ്ര​​​ത്തി​​​ന​​​ടി​​​യി​​​ലൂ​​​ടെ നി​​​ര​​​ന്ത​​​രം വ​​​ലി​​​ക്കു​​​മ്പോ​​​ൾ ഏ​​​താ​​​ണ്ട് പ​​​കു​​​തി​​​യോ​​​ളം ഈ​​​യം ആ​​​റു​​​മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ തേ​​​യ്മാ​​​നം മൂ​​​ലം ന​​​ഷ്‌​​ട​​​പ്പെ​​​ട്ടു​​​പോ​​​കു​​​ന്ന​​​താ​​​യി മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ പ​​​റ​​​യു​​​ന്നു. ഈ ​​​മ​​​ലി​​​നീ​​​ക​​​ര​​​ണം സ​​​മു​​​ദ്ര​​​ജീ​​​വി​​​ക​​​ളെ ബാ​​​ധി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യേ​​​റെ​​​യാ​​​ണ്.