കൊ​​​ച്ചി: സ​​​ഭാ​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളോ​​​ട് കൂ​​​ടു​​​ത​​​ൽ ചേ​​​ർ​​​ന്നു​​നി​​​ന്ന് പ്രേ​​​ഷി​​​ത, സേ​​​വ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ നി​​​ർ​​​വ​​​ഹി​​​ക്കാ​​​നു​​​ള്ള ദൗ​​​ത്യം അ​​​ല്മാ​​​യ സ​​​മൂ​​​ഹ​​​ത്തി​​​നു​​​ണ്ടെ​​​ന്ന് കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ. സ​​​ഭ​​​യും സ​​​മൂ​​​ഹ​​​വും നേ​​​രി​​​ടു​​​ന്ന വെ​​​ല്ലു​​​വി​​​ളി​​​ക​​​ളെ​​​യും പ്ര​​​തി​​​ബ​​​ന്ധ​​​ങ്ങ​​​ളെ​​​യും പ്രാ​​​ർ​​​ഥ​​​ന​​​യി​​​ലും ഐ​​​ക്യ​​​ത്തി​​​ലും അ​​​തി​​​ജീ​​​വി​​​ക്കാ​​​ൻ ന​​​മു​​​ക്കാ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ​​​ മെ​​​ത്രാ​​​ന്‍ സ​​​മി​​​തി​​​യു​​​ടെ​​​യും (കെ​​​സി​​​ബി​​​സി) കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് കൗ​​​ൺ​​​സി​​​ലി​​​ന്‍റെ​​​യും (കെ​​​സി​​​സി) സം​​​യു​​​ക്ത​​​യോ​​​ഗം പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​​യി​​​രു​​​ന്നു കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ.

കെ​​​സി​​​ബി​​​സി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. കെ​​​സി​​​ബി​​​സി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ബി​​​ഷ​​​പ് ഡോ. ​​​അ​​​ല​​​ക്സ് വ​​​ട​​​ക്കും​​​ത​​​ല, ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ഫാ. ​​​ജേ​​​ക്ക​​​ബ് ജി. ​​​പാ​​​ല​​​യ്ക്കാ​​​പ്പി​​​ള്ളി, കെ​​​സി​​​സി സെ​​​ക്ര​​​ട്ട​​​റി ജെ​​​സി ജ‌യിം​​​സ്, ട്ര​​​ഷ​​​റ​​​ർ ജോ​​​ഷി വ​​​ട​​​ക്ക​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.


സ​​​ഭ​​​യു​​​ടെ വി​​​ശ്വാ​​​സ​​​പ്ര​​​ബോ​​​ധ​​​ന കാ​​​ര്യാ​​​ല​​​യം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ‘അ​​​ന​​​ന്ത​​​മാ​​​ഹാ​​​ത്മ്യം’ എ​​​ന്ന പ​​​ഠ​​​ന​​​രേ​​​ഖ​​​യെ​​​ക്കു​​​റി​​​ച്ച് റ​​​വ.​​​ഡോ. ജേ​​​ക്ക​​​ബ് പ്ര​​​സാ​​​ദും റ​​​വ.ഡോ. ​​​ഷാ​​​നു ഫെ​​​ര്‍​ണാ​​​ണ്ട​​​സും സെ​​​ഷ​​​നു​​​ക​​​ൾ ന​​​യി​​​ച്ചു. കെ​​​സി​​​ബി​​​സി​​​യു​​​ടെ ശീ​​​ത​​​കാ​​​ല സ​​​മ്മേ​​​ള​​​നം ഇ​​​ന്ന​​​ലെ പി​​​ഒ​​​സി​​​യി​​​ൽ ആ​​​രം​​​ഭി​​​ച്ചു.

കേ​​​ര​​​ള​​​ത്തി​​​ലെ ക​​​ത്തോ​​​ലി​​​ക്കാ​​രൂ​​​പ​​​ത​​​ക​​​ളു​​​ടെ മെ​​​ത്രാ​​​ന്മാ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സ​​​ഭ​​​യും സ​​​മൂ​​​ഹ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ങ്ങ​​​ള്‍ ച​​​ര്‍​ച്ച ചെ​​​യ്യും. സ​​​മ്മേ​​​ള​​​നം നാ​​​ളെ സ​​​മാ​​​പി​​​ക്കും.