അംബേദ്കർ അവാർഡുകൾ പ്രഖ്യാപിച്ചു ; എം.വി. വസന്തിനു പ്രത്യേക ജൂറി പരാമർശം
Thursday, December 5, 2024 2:01 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഡോ. ബി.ആർ.അംബേദ്കർ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. ദീപിക പാലക്കാട് ബ്യൂറോ ചീഫ് എം.വി. വസന്ത് ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹനായി.
അരിഞ്ഞെറിയാം രക്തക്കറുപ്പിനെ എന്ന പരന്പരയാണു പ്രത്യേക പരാമർശത്തിന് അർഹമായത്. പതിനായിരം രൂപയും ഫലകവുമാണ് അവാർഡ്.
നാളെ കെടിഡിസി ചൈത്രം ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്കു 12-നു നടക്കുന്ന ചടങ്ങിൽ സ്പീക്കർ എ.എൻ. ഷംസീർ അവാർഡുകൾ വിതരണം ചെയ്യും.