സമൂഹമാധ്യമത്തിലൂടെ അധിക്ഷേപം: പി.പി. ദിവ്യ കമ്മീഷണർക്കു പരാതി നല്കി
Thursday, December 5, 2024 2:01 AM IST
കണ്ണൂര്‍: തനിക്കും കുടുംബാംഗങ്ങള്‍ക്കും എതിരേ സാമൂഹമാധ്യമങ്ങള്‍ വഴിയും മറ്റും വ്യക്തിഹത്യയും കൊലവിളിയും നടത്തിയ സംഭവത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത്കുമാറിനു പരാതി നല്കി.
ദിവ്യയെ വ്യക്തിഹത്യ നടത്തിയതായി പറയുന്ന യൂട്യൂബർ ബിനോയ് കുഞ്ഞുമോൻ, മകളെ കൊല്ലുമെന്ന് പറഞ്ഞ് ഇന്‍സ്റ്റഗ്രാം പേജിലെ കമന്റില്‍ ഭീഷണി മുഴക്കിയ തൃശൂര്‍ സ്വദേശി വിമല്‍ എന്ന പ്രൊഫൈല്‍ ഉടമ, ന്യൂസ് കഫേ ലൈവ് യൂട്യൂബ് ചാനൽ എന്നിവർക്കെതിരേയാണ് പരാതി നല്‍കിയത്.