സ്വാഭിമാനം സേനാബലം
Thursday, December 5, 2024 2:01 AM IST
കൊച്ചി: ഇന്ത്യന്‍ നാവികസേനയുടെ കരുത്തും സന്നാഹങ്ങളും അടയാളപ്പെടുത്തി കൊച്ചിയില്‍ നാവികസേനാ ദിനാഘോഷം.
എറണാകുളം രാജേന്ദ്ര മൈതാനിക്കു സമീപം നടന്ന നേവിയുടെ ഓപ്പറേഷണല്‍ ഡെമോണ്‍സ്ട്രേഷനില്‍ മറൈന്‍ കമാന്‍ഡോകള്‍, സേനയുടെ കപ്പലുകള്‍, വിമാനങ്ങള്‍ എന്നിവ അണിനിരന്നു.
1971 ലെ ഇന്ത്യ-പാക് യുദ്ധകാലത്ത് ഓപ്പറേഷന് ട്രൈഡന്റിന്റെ ഭാഗമായി ഇന്ത്യന്‍ നാവികസേന കറാച്ചി ഹാര്‍ബറില്‍ നടത്തിയ ധീരമായ ആക്രമണത്തെ അനുസ്മരിച്ചാണ് നാവികസേനാ ദിനാഘോഷം സംഘടിപ്പിച്ചത്.
ഇതാദ്യമായി പി8ഐ എല്ആര്എംപി വിമാനം കൊച്ചിയില്‍ ഓപ്പറേഷന്‍സ് ഡെമോണ്‍സ്ട്രേഷനില്‍ പങ്കെടുത്തുവെന്ന പ്രത്യേകതയും ഇക്കുറി നാവികസേനാ ദിനാഘോഷത്തെ വേറിട്ടതാക്കി.