പൂജാ ബംപർ: ഒന്നാംസമ്മാനം കൊല്ലത്ത് വിറ്റ ടിക്കറ്റിന്
Thursday, December 5, 2024 2:01 AM IST
കൊല്ലം: കേരള ലോട്ടറി പൂജാ ബംപർ ഒന്നാം സമ്മാനമായ 12 കോടി രൂപയ്ക്ക് അർഹമായ ജെ.സി. 325526 എന്ന നമ്പർ ടിക്കറ്റ് വിറ്റത് കൊല്ലത്ത്. കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തെ ജയകുമാർ ലോട്ടറീസിന്റെ കൗണ്ടറിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
കായംകുളം ലോട്ടറി ഓഫീസിൽ നിന്ന് വാങ്ങി കൊല്ലത്ത് കൊണ്ടുവന്ന് വിൽപ്പന നടത്തിയ ടിക്കറ്റിനാണ് 12 കോടി രൂപ ഒന്നാം സമ്മാനമായി ലഭിച്ചത്. സമ്മാനാർഹനെ തിരിച്ചറിഞ്ഞിട്ടില്ല.