കൊ​​ച്ചി: മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍റെ മ​​ക​​ള്‍ വീ​​ണാ വി​​ജ​​യ​​ന്‍റെ ക​​മ്പ​​നി​​യാ​​യ എ​​ക്‌​​സാ​​ലോ​​ജി​​ക്കി​​ന് വി​​ദേ​​ശ​​ത്തും അ​​ക്കൗ​​ണ്ട് ഉ​​ണ്ടെ​​ന്ന ആ​​രോ​​പ​​ണ​​വു​​മാ​​യി ബി​​ജെ​​പി നേ​​താ​​വും അ​​ഭി​​ഭാ​​ഷ​​ക​​നു​​മാ​​യ ഷോ​​ണ്‍ ജോ​​ര്‍ജ് രം​​ഗ​​ത്ത്.

അ​​ബു​​ദാ​​ബി​​യി​​ലെ കൊ​​മേ​​ഴ്‌​​സ്യ​​ല്‍ ബാ​​ങ്കി​​ലെ അ​​ക്കൗ​​ണ്ടി​​ലൂ​​ടെ കോ​​ടി​​ക​​ളു​​ടെ ഇ​​ട​​പാ​​ടു​​ക​​ളാ​​ണ് ന​​ട​​ക്കു​​ന്ന​​ത്. നി​​ല​​വി​​ല്‍ അ​​ന്വേ​​ഷ​​ണം ന​​ട​​ക്കു​​ന്ന സി​​എം​​ആ​​ര്‍എ​​ല്‍ എ​​ക്‌​​സാ​​ലോ​​ജി​​ക് ഇ​​ട​​പാ​​ടി​​ല്‍നി​​ന്നു​​ള്ള വ​​ലി​​യ തു​​ക അ​​ബു​​ദാ​​ബി​​യി​​ലെ ഈ ​​ബാ​​ങ്ക് അ​​ക്കൗ​​ണ്ടി​​ലാ​​ണ് സൂ​​ക്ഷി​​ച്ചി​​രു​​ന്ന​​തെ​​ന്നും ഷോ​​ണ്‍ ആ​​രോ​​പി​​ച്ചു.

വീ​​ണാ വി​​ജ​​യ​​നും മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ മു​​ന്‍ ബ​​ന്ധു എം. ​​സു​​നീ​​ഷു​​മാ​​ണ് ഈ ​​അ​​ക്കൗ​​ണ്ട് കൈ​​കാ​​ര്യം ചെ​​യ്തി​​രു​​ന്ന​​ത്. "എ​​ക്‌​​സാ​​ലോ​​ജി​​ക് ക​​ണ്‍സ​​ള്‍ട്ടിം​​ഗ്, മീ​​ഡി​​യ സി​​റ്റി, യു​​എ​​ഇ' എ​​ന്ന​​പേ​​രി​​ലാ​​ണ് അ​​ക്കൗ​​ണ്ട്. 2016 മു​​ത​​ല്‍ 2019വ​​രെ​​യു​​ള്ള ഈ ​​അ​​ക്കൗ​​ണ്ടി​​ലെ വി​​വ​​ര​​ങ്ങ​​ള്‍ കൈ​​വ​​ശ​​മു​​ണ്ടെ​​ന്നും ഷോ​​ണ്‍ ജോ​​ര്‍ജ് അ​​വ​​കാ​​ശ​​പ്പെ​​ട്ടു.

ശ​​രാ​​ശ​​രി പ​​ത്തു കോ​​ടി രൂ​​പ​​വ​​രെ ഈ ​​അ​​ക്കൗ​​ണ്ടി​​ല്‍ എ​​പ്പോ​​ഴും ഉ​​ണ്ടാ​​യി​​രു​​ന്നു. എ​​സ്എ​​ന്‍സി ലാ​​വ്‌​​ലി​​ന്‍, രാ​​ജ്യാ​​ന്ത​​ര ക​​ണ്‍സ​​ള്‍ട്ടിം​​ഗ് ക​​മ്പ​​നി​​യാ​​യ പ്രൈ​​സ് വാ​​ട്ട​​ര്‍ഹൗ​​സ് കൂ​​പ്പ​​ര്‍ എ​​ന്നി​​വ​​യി​​ല്‍നി​​ന്ന് എ​​ക്‌​​സാ​​ലോ​​ജി​​ക്കി​​ന്‍റെ​​യും മീ​​ഡി​​യാ സി​​റ്റി​​യു​​ടെ​​യും അ​​ക്കൗ​​ണ്ടി​​ലേ​​ക്ക് പ​​ണം വ​​ന്നി​​ട്ടു​​ണ്ട്.

ലാ​​വ്‌​​ലി​​ന്‍റെ ഉ​​പ​​ക​​മ്പ​​നി​​ക​​ള്‍ കി​​ഫ്ബി മ​​സാ​​ല ബോ​​ണ്ട് വ​​ഴി 9.25 ശ​​ത​​മാ​​നം പ​​ലി​​ശ​​യ്ക്കു പ​​ണം നി​​ക്ഷേ​​പി​​ച്ചി​​ട്ടു​​ണ്ട്. ആ​​റു ശ​​ത​​മാ​​നം പ​​ലി​​ശ​​യ്ക്ക് നി​​ക്ഷേ​​പം കി​​ട്ടു​​മ്പോ​​ഴാ​​ണ് ഇ​​ങ്ങ​​നെ കൂ​​ട്ടി ന​​ല്‍കു​​ന്ന​​ത്. ഇ​​തി​​ന്‍റെ വ്യ​​ത്യാ​​സ​​ത്തി​​ല്‍ വ​​രു​​ന്ന തു​​ക​​യാ​​ണോ വീ​​ണ​​യു​​ടെ അ​​ക്കൗ​​ണ്ടി​​ലേ​​ക്ക് ലാ​​വ്‌​​ലി​​ന്‍ നി​​ക്ഷേ​​പി​​ക്കു​​ന്ന​​ത് എ​​ന്ന് അ​​ന്വേ​​ഷി​​ക്ക​​ണം.


സ്വ​​ര്‍ണ​​ക്ക​​ട​​ത്തു കേ​​സി​​ലെ മു​​ഖ്യ​​പ്ര​​തി സ്വ​​പ്ന സു​​രേ​​ഷി​​ന്‍റെ നി​​യ​​മ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് അ​​വ​​ര്‍ നേ​​ര​​ത്തേ പു​​റ​​ത്തു​​പ​​റ​​ഞ്ഞ കാ​​ര്യ​​ങ്ങ​​ള്‍ സ​​ത്യ​​മാ​​ണെ​​ന്ന് ഇ​​പ്പോ​​ള്‍ തെ​​ളി​​യു​​ക​​യാ​​ണ്. സ്‌​​പേ​​സ് പാ​​ര്‍ക്കി​​ല്‍ നി​​യ​​മ​​നം ല​​ഭി​​ച്ച സ്വ​​പ്ന​​യ്ക്കു ല​​ഭി​​ച്ചി​​രു​​ന്ന ശ​​മ്പ​​ളം 1.7 ല​​ക്ഷം രൂ​​പ​​യാ​​യി​​രു​​ന്നു.

എ​​ന്നാ​​ല്‍ ഇ​​തേ ഇ​​ന​​ത്തി​​ല്‍ പി​​ഡ​​ബ്ല്യു​​സി​​ക്ക് ന​​ല്‍കി​​യി​​രു​​ന്ന​​ത് 3.34 ല​​ക്ഷം രൂ​​പ​​യും. അ​​പ്പോ​​ള്‍ സ്വ​​പ്ന​​യ്ക്കു ന​​ല്‍കി​​യ ശ​​മ്പ​​ളം കി​​ഴി​​ച്ച് 2.27 ല​​ക്ഷം രൂ​​പ​​യോ​​ളം ഓ​​രോ മാ​​സ​​വും എ​​വി​​ടേ​​ക്കാ​​ണു പോ​​യി​​രു​​ന്ന​​ത് എ​​ന്ന​​ത് ഇ​​പ്പോ​​ള്‍ പു​​റ​​ത്തു​​വ​​രു​​ന്ന വി​​വ​​ര​​ങ്ങ​​ളു​​മാ​​യി കൂ​​ട്ടി​​വാ​​യി​​ക്കേ​​ണ്ട​​താ​​ണ്.

അ​​ബു​​ദാ​​ബി​​യി​​ലെ അ​​ക്കൗ​​ണ്ട് വ​​ഴി പ​​ണം അ​​മേ​​രി​​ക്ക​​യി​​ലേ​​ക്ക് ക​​ട​​ത്തു​​ക​​യാ​​ണെ​​ന്നും ഷോ​​ണ്‍ ആ​​രോ​​പി​​ച്ചു. ഇ​​ക്കാ​​ര്യ​​ങ്ങ​​ളി​​ല്‍ വി​​ശ​​ദ​​മാ​​യ അ​​ന്വേ​​ഷ​​ണം വേ​​ണം. വി​​ദേ​​ശ പ​​ണ​​മി​​ട​​പാ​​ടും അ​​ക്കൗ​​ണ്ടും അ​​ന്വേ​​ഷി​​ക്ക​​ണം. വീ​​ണാ വി​​ജ​​യ​​ന്‍റെ ഐ​​ടി റി​​ട്ടേ​​ണി​​ല്‍ ഈ ​​അ​​ക്കൗ​​ണ്ട് വി​​വ​​ര​​ങ്ങ​​ള്‍ ഇ​​ല്ലെ​​ങ്കി​​ല്‍ അ​​ത് ഗു​​രു​​ത​​ര​​മാ​​യ കു​​റ്റ​​കൃ​​ത്യ​​മാ​​ണെ​​ന്നും ഷോ​​ണ്‍ പ​​റ​​ഞ്ഞു.

ത​​നി​​ക്കു ല​​ഭി​​ച്ച വി​​വ​​ര​​ങ്ങ​​ള്‍ ഏ​​പ്രി​​ല്‍ 19ന് ​​ഇ​​ഡി സ്‌​​പെ​​ഷ​​ല്‍ ഡ​​യ​​റ​​ക്ട​​ര്‍ക്ക് കൈ​​മാ​​റി​​യി​​ട്ടു​​ണ്ട്. വി​​ശ​​ദ​​മാ​​യ അ​​ന്വേ​​ഷ​​ണം ന​​ട​​ന്നാ​​ല്‍ എ​​ല്ലാം വ്യ​​ക്ത​​മാ​​കും. കേ​​ര​​ളം ക​​ണ്ട ഏ​​റ്റ​​വും വ​​ലി​​യ കൊ​​ള്ള​​ക്കാ​​ര​​നാ​​ണ് മു​​ഖ്യ​​മ​​ന്ത്രി.

ത​​ന്‍റെ ആ​​രോ​​പ​​ണ​​ങ്ങ​​ള്‍ മു​​ഖ്യ​​മ​​ന്ത്രി​​യോ മ​​ക​​ളോ നി​​ഷേ​​ധി​​ച്ചാ​​ല്‍ തെ​​ളി​​വു​​ക​​ള്‍ പു​​റ​​ത്തു​​വി​​ടും. മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നെ​​തി​​രേ​​യാ​​ണ് താ​​ന്‍ തെ​​ളി​​വു​​ക​​ള്‍ പു​​റ​​ത്തു​​വി​​ടു​​ന്ന​​തെ​​ന്നും തെ​​റ്റാ​​ണെ​​ന്നു തെ​​ളി​​ഞ്ഞാ​​ല്‍ മാ​​ന​​ന​​ഷ്‌​​ട​​ത്തി​​ന് കേ​​സ് കൊ​​ടു​​ക്കാ​​മെ​​ന്നും ഷോ​​ണ്‍ പ​​റ​​ഞ്ഞു.