സിസ്റ്റർ ഷീൻ മരിയ എസ്ഡി പ്രൊവിൻഷ്യൽ
Thursday, February 29, 2024 12:32 AM IST
കൊച്ചി: സിസ്റ്റേഴ്സ് ഓഫ് ദി ഡെസ്റ്റിറ്റ്യൂട്ട് (എസ്ഡി) സന്യാസിനീ സമൂഹത്തിന്റെ ഗാസിയാബാദ് മിഷൻ പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ ഷീൻ മരിയയെ തെരഞ്ഞെടുത്തു.
സിസ്റ്റർ പ്രീതിയാണു വികാർ പ്രൊവിൻഷ്യൽ. കൗൺസിൽ അംഗങ്ങൾ: സിസ്റ്റർ പോളിൻ തെരേസ് (സാമ്പത്തികം), സിസ്റ്റർ സുനിത (വിദ്യാഭ്യാസം), സിസ്റ്റർ സുദീപ (ആരോഗ്യം), സിസ്റ്റർ റോസ് മണ്ടകത്ത് (ഓഡിറ്റർ).