ഹയർ സെക്കൻഡറി പരീക്ഷ നാളെ മുതല്‍
Thursday, February 29, 2024 12:32 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി പരീക്ഷകൾ നാളെയും എസ്എസ്എൽസി പരീക്ഷകൾ മാർച്ച് നാലിനും ആരംഭിക്കും. ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പൊതു പരീക്ഷകൾ നാളെ ആരംഭിച്ച് 26ന് അവസാനിക്കും.
ഹയർസെക്കൻഡറി ഒന്നാം വർഷ പരീക്ഷയ്ക്ക് 4,14,159 വിദ്യാർഥികളും രണ്ടാം വർഷ പരീക്ഷയ്ക്ക് 4,41,213 വിദ്യാർഥികളുമാണ് തയാറാവുന്നത്. ഹയർ സെക്കൻഡറി പരീക്ഷകൾക്കായി 2017 കേന്ദ്രങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്.
മാർച്ച് നാലു മുതൽ ആരംഭിക്കുന്ന പത്താം ക്ലാസ് പരീക്ഷയിൽ 2,971 പരീക്ഷാ കേന്ദ്രങ്ങളിലായി 4,27,105 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. പത്താം ക്ലാസിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്നത് തിരൂരങ്ങാടി പികെഎംഎംഎച്ച്എസ് എടരിക്കോടാണ്.
2085 വിദ്യാർഥികളാണ് ഇവിടെ പരീക്ഷ എഴുതുന്നത്. ഏറ്റവും കുറവ് വിദ്യാർഥികൾ പരീക്ഷ എഴുതുന്ന കേന്ദ്രങ്ങൾ മൂവാറ്റുപുഴ എൻഎസ്എസ്എച്ച്എസ്, തിരുവല്ല ഗവ. എച്ച്എസ് കുട്ടൂർ, ഹസ്സൻ ഹാജി ഫൗണ്ടേഷൻ ഇന്റർനാഷണൽ എച്ച്എസ്, എടനാട് എൻഎസ്എസ്എച്ച്എസ്. എന്നീ സ്കൂളുകളാണ്. ഇവിടെ ഓരോ വിദ്യാർഥി വീതമാണ് പരീക്ഷ എഴുതുന്നത്.