കെഎസ്ആര്‍ടിസി പെന്ഷന് വിതരണം: കണ്‍സോര്‍ഷ്യം രൂപീകരിക്കും
Tuesday, December 5, 2023 2:45 AM IST
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പെന്ഷന് വിതരണം കേരള ബാങ്കിന്റെ നേതൃത്വത്തില്‍ പ്രാധമിക കാര്‍ഷിക വായ്പാസംഘങ്ങളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് നടത്താന്‍ അനുമതി.
ഇതിനായി സഹകണ രജിസ്ട്രാര്‍ക്ക് സര്‍ക്കാര്‍ അനുമതി നല്കി. ഇതു സംബന്ധിച്ച ഉത്തരവ് സഹകരണ വകുപ്പ് പുറത്തിറക്കി.
കെഎസ്ആര്‍ടിസിയുടെ പെന്ഷന് വിതരണം ഒരു വര്‍ഷത്തേക്ക് ബാങ്ക് കണ്‍സോര്‍ഷ്യം വഴി വിതരണം ചെയ്യുന്നതിനു തീരുമാനിച്ചതായി പെന്ഷന് കുടിശിക സംബന്ധിച്ച ഹര്‍ജിയില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നേരത്തെ അറിയിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് സഹകരണ വകുപ്പ് ഉത്തരവിറക്കിയത്. ഇതോടെ സര്‍ക്കാര്‍ വായ്പാ സംഘങ്ങള്‍-കെഎസ്ആര്‍ടിസി എന്നിവര്‍ക്കിടയിലെ ഏകോപന ഏജന്‍സിയായി കേരള ബാങ്ക് പ്രവര്‍ത്തിക്കും.