ശിവഗിരി തീര്‍ഥാടന പദയാത്ര 21ന്
Tuesday, December 5, 2023 2:45 AM IST
കൊച്ചി: 91-ാമത് ശിവഗിരി തീര്‍ഥാടനത്തിന്റെ ഭാഗമായി ആലുവ, വൈക്കം, പത്തനംതിട്ട എന്നിവിടങ്ങളില്‍നിന്നു പദയാത്ര 21ന് പുറപ്പെടുമെന്ന് ശ്രീനാരായണ ധര്‍മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആലുവ അദ്വൈതാശ്രമത്തില്‍ ശ്രീനാരായണഗുരു നടത്തിയ സര്‍വമത സമ്മേളനത്തിന്റെയും വൈക്കം സത്യഗ്രഹത്തിന്റെയും ശതാബ്ദി വര്‍ഷവും മഹാകവി കുമാരനാശാന് പല്ലനയില്‍ മരണപ്പെട്ടതിന്റെ ശതാബ്ദിയും കണക്കിലെടുത്താണ് മൂന്നിടങ്ങളില്‍നിന്ന് പദയാത്ര നടത്തുന്നത്.
പത്രസമ്മേളനത്തില്‍ ശ്രീനാരായണ സേവാസംഘം സെക്രട്ടറി പി.പി. രാജന്, പദയാത്ര കമ്മിറ്റി ചെയര്മാന് കെ.കെ. ജോഷി, കണ്‍വീനര്‍ എന്‍.കെ. ബൈജു എന്നിവര്‍ പങ്കെടുത്തു.