റവ.ഡോ. തോമസ് കുഴിനാപ്പുറത്തിന് ബിഎസ്എസ് അവാർഡ്
Tuesday, December 5, 2023 2:45 AM IST
തിരുവനന്തപുരം: സാമൂഹ്യ, സാഹിത്യ രംഗങ്ങളിലെ സംഭാവനകൾക്ക് ഭാരത് സേവക് സമാജ് ഏർപ്പെടുത്തിയ പ്രത്യേക പുരസ്കാരത്തിന് എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ റവ.ഡോ. തോമസ് കുഴിനാപ്പുറത്ത് അർഹനായി.
ഈ മാസം 12ന് കവടിയാറിലെ ബിഎസ്എസ് ഓഫീസിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. മലങ്കര കത്തോലിക്കാസഭയിലെ അന്പലക്കര ഇടവകയുടെ വികാരിയായി സേവനമനുഷ്ഠിക്കുന്ന റവ.ഡോ. തോമസ് കുഴിനാപ്പുറത്ത് തിരുവനന്തപുരം മേജർ അതിരൂപത ചാൻസലർ, ജുഡീഷൽ വികാർ, മലങ്കര മേജർ സെമിനാരി വിസിറ്റിംഗ് പ്രഫസർ, ദീപിക തിരുവനന്തപുരം യൂണിറ്റ് റസിഡന്റ് മാനേജർ തുടങ്ങി നിരവധി പദവികൾ വഹിച്ചിട്ടുണ്ട്.
മാതാപിതാക്കളും മക്കളും അറിയാൻ, ദൈവശാസ്ത്ര പഠനങ്ങൾ സ്നേഹത്തിന്റെ സന്തോഷം: ഒരു സന്പൂർണ പഠനം, അനുഗ്രഹത്തിന്റെ അക്ഷരവർഷങ്ങൾ തുടങ്ങി നിരവധി ഗ്രന്ഥങ്ങളും ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.