സീറോ വേസ്റ്റ് ഹാക്കത്തണിനായി സ്റ്റാർട്ടപ്പുകളെ ക്ഷണിച്ചു
Tuesday, December 5, 2023 2:45 AM IST
തിരുവനന്തപുരം: ജലസ്രോതസുകൾ സംരക്ഷിക്കാനും ആരോഗ്യകരമായ ജീവിതം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള മാലിന്യ സംസ്കരണ ഹാക്കത്തണിലേക്ക് സ്റ്റാർട്ടപ്പുകൾക്ക് അവസരം.
കേരള ഡവലപ്മെന്റ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗണ്‍സിൽ (കെഡിസ്ക്) കേരള സ്റ്റാർട്ടപ്പ് മിഷനുമായി ചേർന്നുള്ള ’സീറോ വേസ്റ്റ് ഹാക്കത്തണ്‍’ പരിപാടിയിലേക്കാണ് ഈ മേഖലയിലെ സ്റ്റാർട്ടപ്പുകളെ ക്ഷണിക്കുന്നത്.
മാലിന്യ സംസ്കരണ വെല്ലുവിളികളെ നേരിടാൻ നൂതന സ്റ്റാർട്ടപ്പ് സൊല്യൂഷനുകളുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ബന്ധിപ്പിക്കുന്ന സംസ്ഥാന സർക്കാരിന്റെ സംരംഭമാണ് ’സീറോ വേസ്റ്റ് ഹാക്കത്തണ്‍’.
സംസ്ഥാന സർക്കാരിന്റെ സീറോ വേസ്റ്റ് ഹാക്കത്തണ്‍ പ്രചാരണ പരിപാടിക്ക് സംഭാവന നൽകാനും അതിനെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനും സാധിക്കുന്ന സ്റ്റാർട്ടപ്പുകൾക്കും ഇന്നൊവേറ്റർമാർക്കും ഇത് വലിയ ബിസിനസ് അവസരങ്ങൾ നൽകുമെന്ന് കെഎസ്യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു.
സ്റ്റാർട്ടപ്പുകൾ, ഏജൻസികൾ, സംഘടനകൾ എന്നിവയ്ക്ക് മാലിന്യ സംസ്കരണത്തിനുള്ള നൂതന പരിഹാരങ്ങൾ അവതരിപ്പിക്കുന്നതിനായി ഹാക്കത്തണിൽ പങ്കെടുക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പദ്ധതി നടപ്പാക്കുന്നതിനുള്ള സാന്പത്തിക സഹായം സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികൾ വഴി നൽകും.കൂടുതൽ വിവരങ്ങൾക്ക്: https://kdisc.kerala.gov.in/en/zero-waste-hackathon.