റദ്ദാക്കിയ വൈദ്യുതി കരാറുകളുടെ പുനഃസ്ഥാപനം: അന്തിമ തീരുമാനം അടുത്ത ആഴ്ച
Monday, December 4, 2023 1:59 AM IST
തിരുവനന്തപുരം: പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിനുള്ള കെഎസ്ഇബിയുടെ നാല് ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കപ്പെട്ടത് അടിയന്തരമായി പുനഃപരിശോധിക്കാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്. അന്തിമ തീരുമാനം അടുത്ത ആഴ്ചയോടെയുണ്ടായേക്കും.
ഇതുസംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി കഴിഞ്ഞ ദിവസം കമ്മീഷന് ഹിയറിംഗ് നടത്തിയിരുന്നു. നാല് കരാറുകള്‍ റദ്ദാക്കിയതുമൂലം 489 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കെഎസ്ഇബി ഹിയറിംഗില്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കണക്കുകളും കെഎസ്ഇബി ഹാജരാക്കിയിരുന്നു.