സുതാര്യമായ വോട്ടെണ്ണൽ നടത്തുമെന്ന് പ്രിൻസിപ്പൽ ഇൻ ചാർജ്
Wednesday, November 29, 2023 2:02 AM IST
തൃശൂർ: കോടതിവിധിയുടെ പശ്ചാത്തലത്തിൽ തൃശൂർ ശ്രീകേരളവർമ കോളജിൽ സുതാര്യമായ വോട്ടെണ്ണൽ നടത്തുമെന്നു കോളജിലെ പ്രിൻസിപ്പൽ ഇൻ ചാർജ് വി.എ. നാരായണൻ.
കോടതിനിർദേശപ്രകാരം നടപടികൾ പൂർത്തിയാക്കുമെന്നും അതു തികച്ചും സുതാര്യമായിത്തന്നെയായിരിക്കുമെന്നും വോട്ടെണ്ണൽ വീഡിയോയിൽ പകർത്തുമെന്നും അദ്ദേഹം പറഞ്ഞു.